Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ടി. ഉഷ രാജ്യസഭ...

പി.ടി. ഉഷ രാജ്യസഭ ഉപാധ്യക്ഷ പാനലിൽ

text_fields
bookmark_border
PT Usha
cancel

ന്യൂഡൽഹി: രാജ്യസഭയിലേക്ക് കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്ത കായിക താരം പി.ടി. ഉഷയെ സഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷന്മാരുടെ പാനലിൽ ഉൾപ്പെടുത്തിയതായി രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നതെന്ന് ധൻഖർ വ്യക്തമാക്കി.

ആന്ധ്രപ്രദേശിൽനിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി വിജയ്സായ് റെഡ്ഡിയെയും ഉഷക്കൊപ്പം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. സാധാരണ മുൻകാല പാർലമെന്ററി പരിചയമുള്ളവർക്കാണ് സഭ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നൽകാറുള്ളത്.

Show Full Article
TAGS:PT UshaRajya Sabha
News Summary - P.T. Usha Rajya Sabha Vice President Panel
Next Story