പി.എസ്.സി പരീക്ഷ: ഉത്തരക്കടലാസ് പരിശോധിക്കാം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പരീക്ഷ എഴുതിയ വ്യക്തി ഉത്തരക്കടലാസ് പരിശോധിക്കുന്നത് പൊതുതാൽപര്യത്തെയോ സർക്കാറിനെയോ ബാധിക്കുന്ന കാര്യമല്ലെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് പി.എസ്.സി പരീക്ഷയിൽ എഴുതിയ ഉത്തരക്കടലാസ് പരിശോധിക്കാൻ അനുവദിക്കണമെന്ന ഉദ്യോഗാർഥിയുടെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർഥിയെ അനുവദിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മൃദുൽ മിശ്ര എന്നയാൾ പി.എസ്.സി ഉത്തരക്കടലാസ് പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചതിനെ തുടർന്ന് ആദ്യം ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി അനുകൂല നിലപാടെടുത്തില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ എത്തിയത്. ഉത്തരക്കടലാസ് പരിശോധിക്കാൻ പരീക്ഷ എഴുതിയവർക്കുള്ള അവകാശം മുമ്പുള്ള കേസിൽ വ്യക്തമാക്കിയതാണെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് അറിയിച്ചു.
എന്നാൽ, എല്ലാ പരീക്ഷകളുടെയും കാര്യത്തിൽ ഇതു ബാധകമല്ലെന്നും ബെഞ്ച് സൂചിപ്പിച്ചു. സിവിൽ സർവിസ് പരീക്ഷ മാർക്കിെൻറ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഹരജിക്കെതിരായ സമീപനം കോടതി ഇൗയിടെ സ്വീകരിച്ചത് യു.പി പി.എസ്.സി അഭിഭാഷകൻ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യം ബെഞ്ച് വ്യക്തമാക്കിയത്. പരീക്ഷ ചുമതലയുണ്ടായിരുന്ന ആളുടെ വിവരങ്ങളും വെളിപ്പെടുത്തരുതെന്ന് മുൻവിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹരജിക്കാരന് ഉത്തരക്കടലാസ് പരിശോധിക്കാൻ യു.പി പി.എസ്.സി നാലാഴ്ചക്കകം സൗകര്യം ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
