Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എസ്​.സി പരീക്ഷാ...

പി.എസ്​.സി പരീക്ഷാ കോപ്പിയടി; നിയമനത്തിന്​ തടസമില്ലെന്ന്​ ക്രൈംബ്രാഞ്ച്​

text_fields
bookmark_border
പി.എസ്​.സി പരീക്ഷാ കോപ്പിയടി; നിയമനത്തിന്​ തടസമില്ലെന്ന്​ ക്രൈംബ്രാഞ്ച്​
cancel

തിരുവനന്തപുരം: എസ്​.എഫ്​.ഐ നേതാക്കൾ പ്രതികളായ പി.എസ്​.സി പരീക്ഷാ കോപ്പിയടി കേസ്​ നിയമനത്തിന്​ തടസമല്ലെന്ന്​ ക്രൈംബ്രാഞ്ച്​. മൂന്ന്​ പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതിന്​ തെളിവില്ലെന്നും ക്രൈംബ്രാഞ്ച്​ വ്യക്തമാ ക്കി. എ.ഡി.ജി.പി ടോമിൻ തച്ചങ്കരി ഇക്കാര്യം അറിയിച്ച്​ പി.എസ്​.സി സെക്രട്ടറിക്ക്​ കത്ത്​ നൽകി.

കെ.എ.പി ബറ്റാല ിയൻ പരീക്ഷയിലാണ്​ കോപ്പിയടി നടന്നത്​. തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജിലെ അഖില്‍ ചന്ദ്രൻ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളാണ്​ പരീക്ഷാ കോപ്പിയടി കേസിലും ഉൾപ്പെട്ടത്​. അഖിലിനെ കുത്തിയ എസ്​.എഫ്​.ഐ യൂണിറ്റ്​ പ്രസിഡൻറ്​ ശിവരഞ്​ജിത്തിന്​​ സിവിൽ പൊലീസ്​ ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്​.

സിവിൽ പൊലീസ്​ ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ(കാസർകോട്​​) റാങ്ക്​ ലിസ്​റ്റിലാണ്​ ​ശിവരഞ്​ജിത്ത്​​ ഒന്നാം റാങ്ക്​ നേടിയത്​​. രണ്ടാം പ്രതിയായ നസീം പൊലീസ്​ റാങ്ക്​ ലിസ്​റ്റിൽ 28ാം റാങ്കുകാരനാണ്​. 65.33 മാർക്കാണ്​ നസീമിന്​ ലഭിച്ചത്​. ഇതേ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ കോപ്പിയടിച്ചാണ്​ പരീക്ഷ ജയിച്ചതെന്ന്​ കണ്ടെത്തിയത്​.

അഖിലിനെ കുത്തിയ കേസിലും പി.എസ്‌.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയിലിൽ നിന്ന്​ പുറത്തിറങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchmalayalam newsPSC Appointmentpsc exam fraud case
News Summary - psc exam fraud case; not a barrier to appointment said crime branch -kerala news
Next Story