Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmers protest
cancel
Homechevron_rightNewschevron_rightIndiachevron_rightകുടിലുകളിൽ കൂടുതൽ...

കുടിലുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി; രണ്ടും കൽപ്പിച്ച്​ സമരം തുടരാൻ കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കോർപ്പറേറ്റ്​ അനുകൂല കാർഷിക ബില്ലുകൾക്കെതിരെ ഒരു വർഷത്തിലേറെയായി കർഷകർ സമരത്തിലാണ്​. സർക്കാർ പലവിധ നടപടികളും ഇവർ​ക്കുനേരെ കൈകൊണ്ടെങ്കിലും തീരുമാനമാകാതെ പിന്നോട്ടില്ലെന്ന ഉറച്ച​ നിലപാടിലാണ്​ സമരക്കാർ. ഇതിൻെറ പുതിയ സൂചനകളാണ്​ ഡൽഹി അതിർത്തിയിലുള്ള സിങ്കുവിൽനിന്ന്​ വരുന്നത്​.

ഇവിടെ സമരക്കാർ ഉയർത്തിയ കുടിലുകളിൽ എ.സി, ഫ്രിഡ്​ജ്​ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്​. വടക്കേ ഇന്ത്യയിലെ ചൂടിനെ പ്രതിരോധിക്കാനാണ്​ ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്​.

അതിർത്തി പ്രദേശത്ത് ഇപ്പോൾ പരിചിതമായ ട്രാക്ടർ ട്രോളികൾ പോലും എയർ കൂളറുകളോ എ.സികളോ ഘടിപ്പിച്ചിട്ടുണ്ട്​. ഇത്​ കൂടാതെ കുടിവെള്ള ശുചീകരണ ഉപകരണങ്ങളും വാട്ടർ കൂളറുകളും ഒരുക്കിയിരിക്കുന്നു.

പഞ്ചാബികളുടെ കീഴിലുള്ള ലങ്കാറുകളിലും റഫ്രിജറേറ്ററുകൾ സജ്ജീകരിച്ചു. എല്ലാ ദിവസവും നൂറുകണക്കിന് പേർക്ക്​ സേവനം നൽകുന്ന ലങ്കാറുകളിലെ മെനുവും മാറ്റിയിട്ടുണ്ട്​. ഖിച്ചി റൊട്ടിക്ക് പുറമെ ലസ്സിയും ഇവിടെ ലഭിക്കും.

ഊഴമിട്ടാണ്​ കർഷകർ സമരം ചെയ്യുന്നത്​. ഫത്തേഗഢ്​ സാഹിബിലെ കർഷകനായ ജസ്ബീർ സിംഗ് (38) ഇത്തരത്തിൽ ഉൗഴമിട്ടാണ്​ ഇവിടേക്ക്​ വന്നത്​.

ഇരുമ്പ് ഫ്രെയിമിൽ തീർത്ത കുടിലിലാണ്​ അദ്ദേഹത്തിൻെറ താമസം. നിർമാണ വസ്​തുക്കൾ പഞ്ചാബിൽനിന്നാണ്​ കൊണ്ടുവന്നത്​. കൂടാതെ ഇതിൽ എയർ കൂളറും റഫ്രിജറേറ്ററുമുണ്ട്.

'ചുവരുകൾ നഴ്​സറികളിൽ ഉപയോഗിക്കുന്ന പച്ച വലകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് കൊതുകുകളിൽ നിന്ന് സംരക്ഷിക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്നു. വെയിൽ കൊള്ളാതിരിക്കാൻ മേൽക്കൂര ഒരുക്കി. അടുത്ത ഗ്രാമത്തിൽനിന്നാണ്​ വൈദ്യുതി ലഭിക്കുന്നത്​' -ജസ്​ബീർ പറയുന്നു.

തൻെറ ആറ് ഏക്കർ സ്ഥലത്ത് നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നയാളാണ്​ ഇദ്ദേഹം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വയലുകളിലേക്ക് മടങ്ങും. തനിക്കും മറ്റുള്ളവർക്കും പകരമായി മറ്റൊരു ബാച്ച് കർഷകർ വരുമെന്നും ജസ്​ബീർ പറയുന്നു.

കഴിഞ്ഞ വർഷം നവംബർ അവസാനം പ്രതിഷേധം ആരംഭിച്ചത്​ മുതൽ ഫിറോസ്​പുരിലെ അമാൻ സിംഗ് (25) മുത്തച്ഛനോടൊപ്പം സ്ഥലത്തുണ്ട്​. അച്​ഛനും സഹോദരനുമാണ് കൃഷിയിടത്തിൽ​ ജോലി ചെയ്യുന്നത്​. തൻെറ ഹൃദയം വയലുകളിലാണെന്നും എന്നാൽ, കൃഷിയും പ്രതിഷേധവും ഒരുപോലെ പ്രധാനമാണെന്നും അമാൻ പറയുന്നു. 'ഞങ്ങൾ ജോലി ചെയ്​തില്ലെങ്കിൽ ഇന്ന് കഴിക്കാൻ ഒന്നുമുണ്ടാകില്ല, സമരം ചെയ്യാതിരുന്നാൽ നാളത്തേക്ക് ഒന്നുമുണ്ടാകില്ല' -അമാൻ നിലപാട്​ വ്യക്​തമാക്കുന്നു.

അദ്ദേഹത്തിൻെറ ജില്ലയിൽനിന്നുള്ള 50ഓളം ആളുകൾ കുടിലുകളിൽ എയർ കൂളറുകളോ എ.സിയോ സജ്ജീകരിച്ചിട്ടുണ്ട്​. കഴിഞ്ഞദിവസം രാത്രി പെയ്​ത മഴയിൽ, ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡുകളിൽ നാശനഷ്​ടം ഉണ്ടായിരുന്നു. ഇവരും ഇപ്പോൾ കുടിലുകൾ മാറ്റിപ്പണിയുകയാണ്​.

55കാരനായ സോൻപാൽ സിംഗ്​ ഇത്തരം ഷെൽട്ടറുകളുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്​. ഇരുമ്പ് ഫ്രെയിമുകൾ പഞ്ചാബിൽ നിന്നാണ് ലഭിച്ചതെന്നും മറ്റ് ചില വസ്​തുക്കൾ സിങ്കു അതിർത്തിക്കടുത്തുള്ള കടകളിൽ നിന്ന് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മിക്ക താമസ സ്​ഥലങ്ങളിലും എയർ കൂളറുകളോ ഫാനുകളോ ഉണ്ടെങ്കിലും വൈദ്യുതി വിതരണം താറുമാറാണെന്ന്​ കർഷകർ പരിതപിക്കുന്നു. ജലശുദ്ധീകരണ ഉപകരണങ്ങൾ അടക്കമുള്ളവ അഭ്യുദയകാംക്ഷികളും സംഘടനകളും സംഭാവന ചെയ്യുകയാണ്​.

മാസങ്ങൾ നീണ്ട സമരം പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. 'എൻെറ കുടുംബം കഴിഞ്ഞ വർഷം മുതൽ ഇതിനകം അഞ്ച്​ ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ ചൂട്​ കൂടുകയാണ്​. അതിനെ പ്രതിരോധിക്കാനുള്ള മികച്ച കുടിലുകൾ ആവശ്യമാണ്. അതിനായി ഇനി നാലു ലക്ഷം രൂപ കൂടി ചെലവഴിക്കണം' -പഞ്ചാബിൽനിന്നുള്ള ഒരു കർഷകൻ പറഞ്ഞു. പ്രായമായ സമരക്കാർക്ക്​ ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പിന്നാക്കം പോകില്ലെന്ന് തന്നെയാണ്​ സമരക്കാരുടെ നിലപാട്​. സിങ്കു അതിർത്തിയിൽ നിലവിൽ 15,000 പ്രതിഷേധക്കാരുണ്ടെന്നാണ്​ പൊലീസ് കണക്ക്​.

കേ​ന്ദ്ര ​സ​ർ​ക്കാ​റി​നെ​തി​രാ​യ ക​ർ​ഷ​ക ​പ്ര​േ​ക്ഷാ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂൺ 26ന്​ ​ക​ർ​ഷ​ക​ർ ഗ​വ​ർ​ണ​ർ​മാ​രു​ടെ വ​സ​തി​ക​ൾ ഉ​പ​രോ​ധി​ക്കും. സം​യു​ക്​​ത കി​സാ​ൻ മോ​ർ​ച്ച​യാ​ണ്​ സ​മ​രം പ്ര​ഖ്യാ​പിച്ചിട്ടുള്ളത്. 26ന്​ ​ക​രി​​ങ്കൊ​ടി കാ​ണി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും രാ​ഷ്​​ട്ര​പ​തി​ക്കു​ള്ള നി​വേ​ദ​നം ഗ​വ​ർ​ണ​ർ​മാ​ർ​ക്ക്​ ന​ൽ​കു​മെ​ന്നും സ​മ​ര​സ​മി​തി വ്യ​ക്​​ത​മാ​ക്കി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - Provided more facilities in the huts; Farmers to continue the strike
Next Story