‘സവർക്കർ മാപ്പുപറഞ്ഞതിന് തെളിവുണ്ടോ?’ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നടപടിക്കൊരുങ്ങി സവർക്കറുടെ പൗത്രൻ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി വി.ഡി സവർക്കറിന്റെ പൗത്രൻ. മാപ്പു പറയാൻ താൻ സവർക്കറല്ല എന്ന രാഹുലിന്റെ പരാമർശത്തിനെതിരായാണ് സവർക്കറിന്റെ പൗത്രൻ രഞ്ജിത് സവർക്കർ രംഗത്തെത്തിയത്.
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞതിന് തെളിവ് ഹാജരാക്കാനാവശ്യപ്പട്ടാണ് രഞ്ജിത് നടപടിക്കൊരുങ്ങുന്നത്.
‘രാഹുലിന്റെത് കുട്ടിക്കളിയാണ്. രാഹുൽ ഗാന്ധി പറയുന്നത് അദ്ദേഹം സവർക്കറല്ലാത്തതിനാൽ മാപ്പു പറയില്ല എന്നാണ്. സവർക്കർ മാപ്പു പറഞ്ഞു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. രാഷ്ട്രീയ പ്രചാരണത്തിനായി ദേശസ്നേഹികളുടെ പേരുപയോഗിക്കുന്നത് തെറ്റും ദൗർഭാഗ്യകരവുമാണ്. അതിനെതിരെ നടപടി സ്വീകരിക്കും - രഞ്ജിത് സവർക്കർ പറഞ്ഞു.
ലോക്സഭാംഗത്വം റദ്ദാക്കിയതിനു പിന്നാലെ രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് വിവാദ പരാമർശം ഉണ്ടായത്. ‘എന്റെ പേര് സവർക്കർ എന്നല്ല. ഞാൻ ഗാന്ധിയാണ്. ഗാന്ധി ആരോടും മാപ്പ് പറയില്ല.’ എന്നായിരുന്നു രാഹുൽ പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ പരാമർശം മഹാരാഷ്ട്രയിൽകോൺഗ്രസ് സഖ്യത്തിലുള്ള ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെയും ചൊടിപ്പിച്ചിരുന്നു. സവർക്കർ ഞങ്ങളുടെ ദൈവമാണെന്നും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

