Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി ബിൽ:...

പൗരത്വ ഭേദഗതി ബിൽ: അസമിലും ത്രിപുരയിലും കൂടുതൽ സൈനികർ

text_fields
bookmark_border
പൗരത്വ ഭേദഗതി ബിൽ: അസമിലും ത്രിപുരയിലും കൂടുതൽ സൈനികർ
cancel

അഗർത്തല: ​രാജ്യസഭയിൽ ചർച്ചക്കെടുത്ത പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ത്രിപുരയിലും അസമിലും വൻ പ്രതിഷേധം. വിദ്യാർഥി യൂനിയനുകളും സംഘടനകളും പ്രതിഷേധ റാലിയുമായി ​തെരുവിലിറങ്ങി. അഗർത്തലയിൽ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഓ​ർ​ഗ​നൈ​സേ​​ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രതിഷേധക്കാർ ഇന്നും റോഡ്​ ഉപരോധിച്ചു. പ്രതിഷേധങ്ങൾ ശക്​തമാകുന്ന സാഹചര്യത്തിൽ വടക്കു കിഴക്കൻ ഇന്ത്യയിൽ 5000 അർധ സൈനികരെ വിന്യസിച്ചു. വ്യോമമാർഗമാണ്​ സൈനികരെ വടക്കു കിഴക്കൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങ​ളിലെത്തിച്ചത്​.

അസമിൽ വിദ്യാർഥി സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക്​ മാർച്ച്​ നടത്തി. സെക്രട്ടറിയേറ്റിന്​ മുന്നിലെ ​െപാലീസ് ബാരികേഡുകൾ തകർത്ത വിദ്യാർഥികൾക്ക്​ നേരെ പൊലീസ്​ ലാത്തി ചാർജ്​ നടത്തി. സംസ്ഥാനത്തതി​​​െൻറ പല ഭാഗങ്ങളിലും പ്രതിഷേധക്കാർ ഗുവാഹത്തിയിലേക്ക്​ എത്തി.

ഗണേഷ്​ഗുരിയിൽ നിന്നും എത്തിയ പ്രതിഷേധക്കാരെ ജെ.എസ്​ റോഡിൽ വെച്ച്​ പൊലീസ്​ തടഞ്ഞു. ​ബാരികേഡുകൾ മറികടന്ന ഇവർക്കെതിരെ പൊലീസ്​ ലാത്തി ചാർജ്​ നടത്തി. വിദ്യാർഥികൾക്ക്​ നേരെ പൊലീസ്​ കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസ്​ എറിഞ്ഞ കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ തിരിച്ചെറിഞ്ഞത്​ കൂടുതൽ സംഘർഷത്തിന്​ വഴിവെച്ചു.

പൗരത്വ ഭേദഗതി ബിൽ ലോക്​സഭ പാസാക്കിയതിനെ തുടർന്ന്​ ചൊവ്വാഴ്​ച അ​സം, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ന്ദ്​ ആചരിച്ചിരുന്നു.

കുടിയേറ്റക്കാരായ മുസ്​ലിം ഇതരമതവിഭാഗങ്ങൾക്ക്​ ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ വൻ പ്രതിഷേധമാണ്​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamstudents protestindia newscitizenship billbarricadesteargas
News Summary - Protests rock Assam, students break barricades, teargas lobbed - India news
Next Story