Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണം’; മുംബൈയിലെ വസതിക്ക്​ പുറത്ത്​ പ്രതിഷേധിച്ചവർ അറസ്റ്റിൽ​
cancel
Homechevron_rightNewschevron_rightIndiachevron_right‘സച്ചിന്‍റെ ഭാരതരത്ന...

‘സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണം’; മുംബൈയിലെ വസതിക്ക്​ പുറത്ത്​ പ്രതിഷേധിച്ചവർ അറസ്റ്റിൽ​

text_fields
bookmark_border

ഓൺലൈൻ ഗെയിമിങ് പരസ്യത്തിൽ അഭിനയിച്ചതിന്‍റെ പേരിൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് പ്രതിഷേധം. പ്രഹർ ജനശക്തി പാർട്ടി പ്രവർത്തകരാണ്​ പ്രതിഷേധവുമായി രംഗത്തുവന്നത്​. പി.ജെ.പി പാർട്ടി എം.എൽ.എ ബച്ചു കാദുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സച്ചിന്‍റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച ബച്ചു കാദുവിനും 22 അനുയായികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്​. മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാറിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്​ പ്രഹർ ജനശക്തി. ‘ഓൺലൈൻ ഗെയിമിങ്​ പരസ്യം ഒഴിവാക്കിയില്ലെങ്കിൽ സച്ചിൻ തന്റെ ഭാരതരത്‌ന തിരികെ നൽകണം. പരസ്യം പ്രദർശിപ്പിക്കുന്നതിനെതിരേ ഗണേശോത്സവ വേളയിൽ ഞങ്ങൾ പ്രതിഷേധിക്കുകയും പരസ്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും’-തന്നെയും അനുയായികളെയും പോലീസ് കൊണ്ടുപോകുന്നതിന് മുമ്പ് കാദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൊലീസ്​ ആക്ടിലെ സെക്ഷൻ 37, 135 എന്നിവ പ്രകാരമാണ്​ കാദുവിനും അനുയായികൾക്കുമെതിരെ കേസെടുത്തതെന്ന്​ ബാന്ദ്ര പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarOnline Gaming
News Summary - Protests outside Sachin Tendulkar’s home in Mumbai over online gaming advertisement; MLA Bachchu Kadu, supporters booked
Next Story