Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഹോസ്റ്റലിലെ വിഡിയോ ചോർന്നു; ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനികളുടെ വൻ പ്രതിഷേധം

text_fields
bookmark_border
വനിത ഹോസ്റ്റലിലെ വിഡിയോ ചോർന്നു; ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനികളുടെ വൻ പ്രതിഷേധം
cancel

ന്യൂഡൽഹി: വനിത ഹോസ്റ്റലിലെ വിഡിയോ ചോർന്നതിനെ തുടർന്ന് മൊഹാലിയിലെ ഛണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വൻ പ്രതിഷേധം. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളിലൊരാളാണ് സഹപാഠികളുടെ വിഡിയോ ഓൺലൈനിൽ നൽകിയത്. ഈ പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വരുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ, ഇതുസംബന്ധിച്ച വാർത്തകൾ യൂനിവേഴ്സിറ്റി അധികൃതർ നിഷേധിച്ചു. വിഡിയോ ചോർന്നതിനെ തുടർന്ന് കോളജിലെ വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വാർത്തകളും യൂനിവേഴ്സിറ്റി അധികൃതർ നിഷേധിച്ചു.

അതേസമയം വിദ്യാർഥികളോട് പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ പഞ്ചാബ് വിദ്യാഭ്യാസമന്ത്രി ഹർജോത് സിങ് ബയിൻ അഭ്യർഥിച്ചു. തെറ്റ് ചെയ്തവരെ ആരെയും വെറുതെ വിടില്ല. ഇത് വൈകാരികമായ പ്രശ്നമാണ്. ഞങ്ങളുടെ ​സഹോദരിമാരുടേയും മക്കളുടേയും ആത്മാഭിമാനത്തേയാണ് സംഭവം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മൊഹാലി സൈബർ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protests In Chandigarh University After Girls' Hostel Videos Leaked Onli
Next Story