Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലീഗഢ്​ സർവകലാശാലയിൽ...

അലീഗഢ്​ സർവകലാശാലയിൽ ഹിന്ദു യുവവാഹിനിയുടെ അക്രമം

text_fields
bookmark_border
അലീഗഢ്​ സർവകലാശാലയിൽ ഹിന്ദു യുവവാഹിനിയുടെ അക്രമം
cancel

ന്യൂ​ഡ​ൽ​ഹി: മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​െൻറ സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മം. ജി​ന്ന​യു​ടെ ചി​ത്രം നീ​ക്കം​ചെ​യ്യു​​മെ​ന്ന്​ പ​റ​ഞ്ഞ്​ ജ​യ്​ ശ്രീ​റാം വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ചു ത​ട​ഞ്ഞ​തോ​ടെ​യാ​ണ്​ സം​ഘ​ർ​ഷം രൂ​പ​പ്പെ​ട്ട​ത്. ​ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രെ െപാ​ലീ​സ്​ നീ​ക്കം​ചെ​യ്​​തെ​ങ്കി​ലും കാ​മ്പ​സി​​ൽ​ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ​തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ​തി​െ​ര വി​ദ്യാ​ർ​ഥി യൂ​നി​യ​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ​പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. 

കാ​മ്പ​സി​ലെ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്ര​ത്തി​നെ​തി​രെ  ബി.​ജെ.​പി എം.​പി എ​സ്.​പി. മൗ​ര്യ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ പ്ര​തി​ഷേ​ധ​വു​മാ​യി ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. അ​തേ​സ​മ​യം, മു​ഹ​മ്മ​ദ​ലി ജി​ന്ന അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പി​ത അം​ഗ​മാ​ണെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. 
ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു മു​മ്പു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ,  മ​ഹാ​ത്മ ഗാ​ന്ധി, സ​രോ​ജി​നി നാ​യി​ഡു, ജ​വ​ഹ​ർ​ലാ​​ൽ നെ​ഹ്​​റു തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം കാ​മ്പ​സി​ലു​ണ്ടെ​ന്നും ​ ​വൈ​സ്​ ചാ​ൻ​സ​ല​റു​ടെ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim UniversityMuhammad Ali Jinnah
News Summary - Protests, Clashes In Aligarh Muslim University Over Muhammad Ali Jinnah Portrait
Next Story