ഛത്തിസ്ഗഢിൽ കൽക്കരി ഖനിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി
text_fieldsറായ്ഗഢ്: ഛത്തിസ്ഗഢിലെ റായ്ഗഡ് ജില്ലയിലെ തംനാറിൽ കൽക്കരി ഖനന പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ജിൻഡാൽ പവർ ലിമിറ്റഡിന്റെ കൽക്കരി പ്ലാന്റിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടു.
പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും കല്ലുകളും വടികളും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് ട്രാക്ടറുകൾ, പൊലീസ് ബസ്, ജീപ്പ്, ആംബുലൻസ് എന്നിവ കത്തിക്കുകയും നിരവധി സർക്കാർ വാഹനങ്ങൾക്ക് കേടുവരുത്തുകയും ചെയ്തു.
സബ്-ഡിവിഷനൽ പൊലീസ് ഓഫിസർ അനിൽ വിശ്വകർമ, തമ്നാർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് കമല പുസം, കോൺസ്റ്റബിൾ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. തമ്നാർ മേഖലയിലെ (ഗരേ പെൽമ) സെക്ടർ-1 കൽക്കരി ബ്ലോക്കിന് കീഴിലുള്ള 14 ഗ്രാമങ്ങളിൽനിന്നുള്ളവർ, ഡിസംബർ എട്ടിന് പദ്ധതിക്കായി നടന്ന പൊതു ഹിയറിങ്ങിനെതിരെ ഡിസംബർ 12 മുതൽ സമരം നടത്തിവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

