‘അഫ്സ്പ’ക്കെതിരെ ഇംഫാലിൽ വൻ പ്രതിഷേധ റാലി
text_fieldsഇംഫാൽ: സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പുനഃസ്ഥാപിച്ചതിനും കഴിഞ്ഞമാസം ജരിബാമിൽ മൂന്നുകുട്ടികൾ ഉൾപ്പെടെ ആറുപേരെ കുകി സായുധ ഗ്രൂപ് കൊലപ്പെടുത്തിയതിനുമെതിരെ ഇംഫാലിൽ വൻ പ്രതിഷേധറാലി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ തൗ ഗ്രൗണ്ട് ഏരിയയിൽ നിന്ന് ആരംഭിച്ച റാലി അഞ്ച് കിലോമീറ്റർ പിന്നിട്ട് ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ സമാപിച്ചു. മണിപ്പൂരിനെ രക്ഷിക്കണമെന്നും അഫ്സ്പ പിൻവലിക്കണമെന്നും എഴുതിയ പ്ലക്കാർഡുകൾ നൂറുകണക്കിന് പ്രതിഷേധക്കാർ ഉയർത്തി.
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് ഓൾ മണിപ്പൂർ യുനൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ, പൊയിറേ ലെയ്മറോൾ മീര പൈബി അപുൻബ മണിപ്പൂർ, ഓൾ മണിപ്പൂർ വിമൻ വൊളന്ററി അസോ. എന്നിവ റാലി സംഘടിപ്പിച്ചത്.

