Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൂഹ് വംശീയാതിക്രമം: ജാമിഅ മില്ലിയ്യയിൽ വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border
നൂഹ് വംശീയാതിക്രമം: ജാമിഅ മില്ലിയ്യയിൽ വിദ്യാർഥി പ്രതിഷേധം
cancel
camera_alt(photo: PTI)

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ നടക്കുന്ന മുസ്​ലിം വിരുദ്ധ അതിക്രമങ്ങളിൽ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്​ലാമിയ സർവകലാശാലയിൽ വിവിധ വിദ്യാർഥി സംഘടനകളുടെ സംയുക്തത്തിൽ പ്രതിഷേധം. കാമ്പസിനകത്തുനിന്ന് ഹരിയാന ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കാമ്പസിന്റെ ഏഴാം ഗേറ്റിൽ വെച്ച് പൊലീസ് തടഞ്ഞു.

ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, മേവാത്തി സ്റ്റുഡന്‍റ്സ്​ യൂനിയൻ, എ.ഐ.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇടിച്ചു നിരത്തിയ വീടുകൾ പുനർനിർമിക്കുക, വ്യാജ എഫ്.ഐ.ആറുകൾ റദ്ദാക്കി നിരപരാധികളായ മുസ്‍ലിംകളെ മോചിപ്പിക്കുക, വീണ്ടും ആഹ്വാനംചെയ്ത വി.എച്ച്.പി റാലി തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് തടയാൻ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ വൻ പൊലീസ്​ സന്നാഹത്തെയാണ്​ കാമ്പസിന്​ പുറത്ത്​ വിന്യസിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - protest over Nuh riots at Jamia Millia Islamia
Next Story