ജാമിഅ മില്ലിയ അധ്യാപകന് സസ്പെൻഷൻ; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്തതിൽ ജാമിഅ മില്ലിയ സർവകലാശാല അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ.
ബി.എ ഒന്നാംവർഷ സോഷ്യൽ വർക്ക് കോഴ്‌സ് പരീക്ഷയിയിൽ ‘ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക’ എന്ന ചോദ്യം നൽകിയതിന് പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെയാണ് കഴിഞ്ഞ ദിവസം സർവകലാശാല സസ്പെൻഡ് ചെയ്തത്. ചോദ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച് നിരവധി പരാതികൾ വന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് സർവകലാശാലാ അധികൃതരുടെ വാദം. വീരേന്ദ്ര ബാലാജിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.
അധ്യാപകന് ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്, ഐസ, എസ്.എഫ്.ഐ, എം.എ.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങി ഒൻപതോളംവിദ്യാർഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ജാമിഅ മില്ലിയ ആർ.എസ്.എ ശാഖയല്ലെന്നും അധ്യാപകന്‍റെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

