Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർച്ച്​ തകർത്ത...

ചർച്ച്​ തകർത്ത സംഭവത്തിൽ കെജ്​രിവാളി​െൻറ വസതിയിലേക്ക്​ പ്രതിഷേധ മാർച്ച്​

text_fields
bookmark_border
ചർച്ച്​ തകർത്ത സംഭവത്തിൽ കെജ്​രിവാളി​െൻറ വസതിയിലേക്ക്​ പ്രതിഷേധ മാർച്ച്​
cancel
camera_alt

കെ​ജ്‌​രി​വാ​ളി​െൻറ വ​സ​തി​യി​ലേ​ക്ക് നടന്ന മാ​ർ​ച്ച്  

ന്യൂ​ഡ​ൽ​ഹി: ഛത്ത​ർ​പ്പു​രി​ലെ ക്രൈ​സ്​​ത​വ ദേ​വാ​ല​യം ത​ക​ർ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക്രൈ​സ്​​ത​വ വി​ശ്വാ​സി​ക​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്‌​രി​വാ​ളി​െൻറ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ സ്ഥ​ല​ത്ത്​ പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ആം ​ആ​ദ്​​മി പാ​ർ​ട്ടി എം.​എ​ൽ.​എ രാ​ഘ​വ് ഛദ്ദ ​എ​ത്തി​യ​ത്​ ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു.

സ​ർ​ക്കാ​റി​െൻറ അ​റി​വോ​ടെ​യ​ല്ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ള്ളി​പൊ​ളി​ച്ച​തെ​ന്നും, പ​ള്ളി ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് കെ​ജ്‌​രി​വാ​ൾ ഉ​റ​പ്പ്​ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും രേ​ഖ​പ്പെ​ടു​ത്തി ഛത്ത​ർ​പ്പു​ർ ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ചി​ലെ വി​കാ​രി ഇ​ട​വ​ക​ക്കാ​ർ​ക്ക​യ​ച്ച ക​ത്തി​െൻറ പ​ക​ർ​പ്പ​ു​മാ​യാ​ണ് രാ​ഘ​വ്​ ഛദ്ദ ​വ​ന്ന​ത്. കെ​ജ്‌​രി​വാ​ൾ അ​റി​ഞ്ഞു​കൊ​ണ്ട​ല്ല പ​ള്ളി​പൊ​ളി​ച്ച​തെ​ന്ന് പ​ള്ളി​യി​ലെ പ്ര​ധാ​ന പു​രോ​ഹി​ത​ൻ ഈ ​ക​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ വാ​ദി​ച്ച ഛദ്ദ​യു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഗ്വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ടു. സ​മ​ര​ക്കാ​രെ ത​ട​യാ​ൻ കെ​ജ്‌​രി​വാ​ളി​ൻെ​റ വ​സ​തി​യി​ൽ​നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പൊ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi church demolition
News Summary - Protest march to Kejriwal's residence
Next Story