Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരുവിൽ നടന്നത്​...

മംഗളൂരുവിൽ നടന്നത്​ പൊലീസ്​ നായാട്ട്​; വിഡിയോ ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
മംഗളൂരുവിൽ നടന്നത്​ പൊലീസ്​ നായാട്ട്​; വിഡിയോ ദൃശ്യങ്ങൾ പുറത്ത്​
cancel

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ​പൊ​ലീ​സ്​ ന​ട​ത്തി​യ​ത്​ ന​ര​നാ​യാ​ട്ടാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​നു​നേ​രെ വെ​ടി​വെ​ക്കാ​ൻ ആ​ക്രോ​ശി​ക്കു​ന്ന പൊ​ലീ​സു​കാ​ര​​​െൻറ​യും മം​ഗ​ളൂ​രു​വി​ലെ ഹൈ​ലാ​ൻ​ഡ്​ ആ​ശു​പ​ത്രി​യി​ൽ ക​യ​റി പൊ​ലീ​സ്​ സം​ഘം അ​തി​ക്ര​മം കാ​ണി​ക്കു​ന്ന​തി​​​െൻറ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്.

​െപാ​ലീ​സ്​ വെ​ടി​വെ​പ്പി​നി​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ന്ന​ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ വി​ഡി​യോ ദൃ​ശ്യ​മാ​ണ്​ ഇ​തി​ലൊ​ന്ന്. ഒ​രു പൊ​ലീ​സു​കാ​ര​ൻ ​വെ​പ്രാ​ള​ത്തി​ൽ ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ക്കു​ന്ന​താ​ണ്​ വി​ഡി​േ​യാ​യി​ലു​ള്ള​ത്. ഇൗ​സ​മ​യം കൂ​ടെ​യു​ള്ള പൊ​ലീ​സു​കാ​​ര​ൻ, ‘ഇ​ത്ര​യേ​റെ നീ ​നി​റ​യൊ​ഴി​ച്ചി​ട്ടും ഒ​രാ​ളെ​പ്പോ​ലും കൊ​ന്നി​ല്ല​ല്ലോ’ എ​ന്ന്​ ആ​ക്രോ​ശി​ക്കു​ന്ന​താ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. ഇൗ ​ദൃ​ശ്യം ക​ന്ന​ട ചാ​ന​ലു​ക​ളും സം​പ്രേ​ഷ​ണം ചെ​യ്​​തു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കാ​ൻ പൊ​ലീ​സി​ന്​ മു​ൻ​കൂ​ട്ടി വി​വ​രം ല​ഭി​ച്ചെ​ന്ന സം​ശ​യ​മു​ണ​ർ​ത്തു​ന്ന​താ​ണ്​ ഇൗ ​ദൃ​ശ്യ​മെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

മം​ഗ​ളൂ​രു ഫ​ൽ​നി​റി​ലെ ഹൈ​ലാ​ൻ​ഡ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​മാ​ണ്​ മ​റ്റൊ​ന്ന്. ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും പൊ​ലീ​സ്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​താ​യി വി​ഡി​യോ​യി​ൽ വ്യ​ക്തം. ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലൂ​ടെ ലാ​ത്തി​യും ഷീ​ൽ​ഡു​മാ​യി ​െപാ​ലീ​സ്​ പാ​യു​ന്ന​തും അ​ട​ച്ചി​ട്ട വാ​തി​ലു​ക​ൾ ച​വി​ട്ടി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മാ​ണ്​ ആ​ദ്യ വി​ഡി​യോ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ പൊ​ലീ​സി​ൽ​നി​ന്ന്​ മ​ർ​ദ​ന​മേ​റ്റ​താ​യും പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പൊ​ലീ​സ്​ ഒാ​ടി​ക്ക​യ​റു​ന്ന​താ​ണ്​ മ​റ്റൊ​രു വി​ഡി​യോ​യി​ലു​ള്ള​ത്. പൊ​ലീ​സ്​ ക​ണ്ണീ​ർ​വാ​ത​ക ഷെ​ൽ പ്ര​യോ​ഗി​ച്ച​തോ​ടെ സ​മ​ര​ക്കാ​ർ ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക്​ ക​യ​റി. ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലും ലോ​ബി​യി​ലും ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ വീ​ണു. ​ചി​ല​ർ െഎ.​സി.​യു​വി​ൽ ക​യ​റി െഎ.​സി.​യു​വി​​​െൻറ വാ​തി​ലും പൊ​ലീ​സ്​ കേ​ടു​വ​രു​ത്തി. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം പൊ​ലീ​സ്​ ആ​ശു​പ​ത്രി​ക്ക​ക​ത്ത്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു. രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​യി​ലു​ള്ള​തെ​ന്ന്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷം മാ​ത്ര​മാ​ണ്​ പൊ​ലീ​സ്​ അ​വി​ടെ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​ത്.


മംഗളൂരുവിൽ കോൺഗ്രസ്​ നേതാക്കളെ തടഞ്ഞ്​ തിരിച്ചയച്ചു
ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷ​വും വെ​ടി​വെ​പ്പും ന​ട​ന്ന മം​ഗ​ളൂ​രു​വി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ എം.​എ​ൽ.​എ​മാ​ര​ട​ക്ക​മു​ള്ള ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ പൊ​ലീ​സ്​ ത​ട​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ വി​മാ​ന​മാ​ർ​ഗം എ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ മം​ഗ​ളൂ​രു ബ​ജ്​​പെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ത്ത​ന്നെ പൊ​ലീ​സ്​ ത​ട​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മം​ഗ​ളൂ​രു​വി​ലേ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച പ്ര​ത്യേ​കം ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​ത്തി​​​െൻറ യാ​ത്രാ അ​നു​മ​തി അ​വ​സാ​ന നി​മി​ഷം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. ബി.​ജെ.​പി സ​ർ​ക്കാ​ർ എ​ന്താ​ണ്​ ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു. ശ​നി​യാ​ഴ്​​ച സാ​ധാ​ര​ണ യാ​ത്ര​വി​മാ​ന​ത്തി​ൽ മം​ഗ​ളൂ​രു​വി​ൽ എ​ത്തു​മെ​ന്ന്​ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.


മംഗളൂരു വെടിവെപ്പ്: കാസർകോടും അതിജാഗ്രത പാലിക്കാൻ നിർദേശം

കാസര്‍കോട്: മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തി​​​െൻറ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിജാഗ്രത പാലിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. മംഗളൂരുവില്‍ അറസ്​റ്റിലായ മാധ്യമപ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനെ കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ​െബഹ്‌റ കര്‍ണാടക ഡി.ജി.പിയുമായി ഫോണില്‍ സംസാരിച്ചു.

വെള്ളിയാഴ്​ച വൈകീട്ട് മംഗളൂരുവില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ദക്ഷിണ കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ദക്ഷിണ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ സംഘര്‍ഷം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


മംഗളൂരു വെടിവെപ്പ്: കാസർകോട്ടേക്ക് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി

മംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലെ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കര്‍ണാടകയില്‍ ഹര്‍ത്താല്‍ നടത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിയില്ല. മംഗളൂരുവില്‍ കര്‍ഫ്യൂ ഞായറാഴ്ച അര്‍ധരാത്രിവരെ നീട്ടി. കര്‍ണാടകയില്‍നിന്ന്​ കാസര്‍കോട് ഉള്‍പ്പെടെ കേരളത്തി​​​െൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു.

മംഗളൂരു ബന്തറിലെ ജലീല്‍ ബന്ദക് (49), കുദ്രോളി സ്വദേശി നൗഷീന്‍ (23) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ടുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. മംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി നൽകി. മംഗളൂരു നഗരം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമീഷണര്‍ പി.എസ്. ഹര്‍ഷയുടെ മേല്‍നോട്ടത്തില്‍ കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്
കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. ഉപ്പള ഗേറ്റ്, മഞ്ചേശ്വരം റെയില്‍വേ സ്​റ്റേഷന്‍ പരിസരം, കുഞ്ചത്തൂര്‍, തുമ്മിനാട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൈകീട്ടും രാത്രിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായത്. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന കേരള കെ.എസ്.ആര്‍.ടി.സി ബസ് വ്യാഴാഴ്ച രാത്രി ഒമ്പ​േതാടെ കല്ലെറിഞ്ഞ് തകര്‍ത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബസിനെ മറികടന്നുവന്ന് കല്ലെറിഞ്ഞത്.

കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍. ഷിബുവിനെ (44) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസി​​​െൻറ മുന്‍ഭാഗത്തെ ചില്ല് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. ഏറുകൊണ്ട ഡ്രൈവര്‍ ഉടന്‍ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിനാല്‍ നിയന്ത്രണംവിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.45ഒാടെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജിന് സമീപത്തുവെച്ച് കേരള കെ.എസ്.ആര്‍.ടി.സി ബസ് എറിഞ്ഞ് തകര്‍ത്തിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബസ് കണ്ടക്ടര്‍ പ്രസാദി​​​െൻറ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaluruindia newsstone peltedCitizenship Amendment ActCAA protestBus servic
News Summary - Protest in Mangaluru: Stone pelted n Mangalore division Bus - stopped operations - India news
Next Story