Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ കുക്കി,...

മണിപ്പൂരിൽ കുക്കി, നാഗാ പ്രതിഷേധം: ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
മണിപ്പൂരിൽ കുക്കി, നാഗാ പ്രതിഷേധം: ദേശീയപാത ഉപരോധിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

കാങ്‌പോക്പി ജില്ലയിൽ മെയ് 13നുണ്ടായ സായുധ ആക്രമണത്തെത്തുടർന്ന് കാണാതായവർക്ക് വേണ്ടിയുള്ള കുക്കി, നാഗാ വിഭാഗങ്ങളുടെ വൻ പ്രതിഷേധം മണിപ്പൂരിലെ ദേശീയപാത (എൻ.എച്ച്-2) ഉപരോധിച്ചു. കാങ്‌പോക്‌പി, സേനാപതി ജില്ലകളിൽ നിന്ന് 38 പേരെയാണ് സായുധസംഘങ്ങൾ തടവിലാക്കിയത്. ഇവരിൽ ഏഴുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മെയ് 13ന് മൂന്ന് പള്ളി നേതാക്കളെ കൊലപ്പെടുത്തുകയും നാല് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷമാണ് സായുധ സംഘം ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയത്. തടവിലാക്കപ്പെട്ടവരിൽ 31 പേരെ ഇതിനകം മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ കോൺസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗാ സ്ത്രീകളും, സേനാപതി ജില്ലയിൽ നിന്നുള്ള നാല് പുരുഷന്മാരും 10 കുക്കി സ്ത്രീകളുമാണുള്ളത്.

തങ്ങളുടെ വിഭാഗത്തിൽപ്പെട്ട ആറ് പേർ ഇനിയും തടവിലാണെന്ന് നാഗാ വിഭാഗത്തിന്റെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗൺസിലും (യു.എൻ.സി) തങ്ങളുടെ സമൂഹത്തിൽ നിന്ന് 14 പേരെ കാണാതായിട്ടുണ്ടെന്നാണ് കുക്കി സംഘടനയും ആരോപിക്കുന്നുണ്ട്. തങ്ങളുടെ ആളുകളെ പരസ്പരം തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്.

ഇവരെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ നാഗാ ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ പാതകളിൽ യു.എൻ.സി അനിശ്ചിതകാല സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. അതോടൊപ്പം, കാണാതായവരെ രക്ഷിക്കാൻ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കുക്കി ഇൻപി മണിപ്പൂർ തങ്ങളുടെ ഹർത്താൽ 48 മണിക്കൂർ കൂടി നീട്ടി.

റിപ്പോർട്ടുകൾ പ്രകാരം ഈ ഉപരോധം കാരണം ഇതുവഴി പോകുന്ന ചരക്കുലോറി ഡ്രൈവർമാർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത അവസ്ഥയാണ്. ഇവർ വെറും ചരക്ക് കടത്തുകാർ മാത്രമാണെന്നും ഈ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇവർക്ക് യാത്ര തുടരാൻ സർക്കാർ ഈ റോഡ് തുറന്നുതരണമെന്നാണും ട്രക്ക് ഡ്രൈവർമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipurhighwaycommunal riotProtestsKuki
News Summary - Protest by Kuki and Naga communities in Manipur: National Highway blocked
Next Story