ജയലളിതയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് പെരുമാറ്റച്ചട്ട ലംഘനമെന്ന് വിമർശനം
text_fieldsചെന്നൈ: ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട ദിനകരൻ പക്ഷത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ദിനകരൻ പക്ഷം വിഡിയോ പുറത്തുവിട്ടതെന്ന് ഡി.എം.കെ. എം.പി ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ജയലളിത തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി അറിയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഈ സമയത്ത് വിഡിയോ പുറത്തുവിട്ടത് ശരിയായില്ല എന്നും ഇളങ്കോവൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാൽ ഇലക്ഷൻ കമീഷൻ വിഡിയോ പുറത്തുവിട്ട വെട്രിവേലിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.ജയകുമാർ പറഞ്ഞു. എന്തുകൊണ്ടാണ് തെരഞ്ഞടുപ്പിന് തലേ ദിവസം വിഡിയോ പുറത്തുവിട്ടത്. ബോധപൂർവമാണ് നടപടിയെന്നും ഡി.ജയകുമാർ ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
