വനിത ഡിഫൻസ് ഓഫിസറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വനിത സിവിൽ ഡിഫൻസ് ഒാഫിസെറ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി മീറത്തിൽ നിന്ന് അവരുടെ സമുദായം ഡൽഹിയിലെത്തി. സിവിൽ ഡിഫൻസ് ഒാഫിസറുടെ ആൺസുഹൃത്താണ് അവരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.
തന്നെ ഒഴിവാക്കി മെറ്റാരാളുമായി സൗഹൃദത്തിലായതാണ് കൊലക്കു കാരണമെന്നാണ് ആൺസുഹൃത്ത് പൊലീസിനോടു പറഞ്ഞത്. ആഗസ്റ്റ് 27ന് ലജ്പത് നഗറിൽ നിന്ന് വനിത ഓഫിസറെ തട്ടിക്കൊണ്ടുപോയത് ഹരിയാനയിലെ സൂരജ്കുണ്ഡിലേക്കാണെന്ന് പൊലീസ് പറഞ്ഞു. അവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കാളിന്ദികുഞ്ച് പൊലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് കീഴടങ്ങി.
വനിത ഓഫിസറെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്ന ആൺസുഹൃത്തിെൻറ വാദം കുടുംബം തള്ളുകയാണ്. ഡൽഹിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ ഡൽഹി പൊലീസ് പുലർത്തിയ നിശ്ശബ്ദതക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നു. ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി സംഭവത്തിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

