Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രജിസ്ട്രേഷൻ ഇല്ലാതെ...

'രജിസ്ട്രേഷൻ ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അനുമതി';ഛത്തീസ്ഗഢിൽ പ്രതിഷേധം ശക്തം

text_fields
bookmark_border
രജിസ്ട്രേഷൻ ഇല്ലാതെ മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അനുമതി;ഛത്തീസ്ഗഢിൽ പ്രതിഷേധം ശക്തം
cancel

ഛത്തീസ്ഗഢ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മെഡിക്കൽ പ്രഫഷണലുകൾക്ക് സംസ്ഥാന മെഡിക്കൽ കൗൺസിലിൽ പ്രത്യേകം രജിസ്റ്റർ ചെയ്യാതെ തന്നെ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകാനുള്ള ഛത്തീസ്ഗഢ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക ഡോക്ടർമാർ രംഗത്ത്. തീരുമാനം സംസ്ഥാനത്തെ മെഡിക്കൽ ജീവനക്കാരുടെ തൊഴിലവസരങ്ങൾ കുറക്കുമെന്നാണ് പരാതി.

ജൂൺ 11നാണ് ഛത്തീസ്ഗഢ് പൊതുജനാരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിലോ, നാഷണൽ മെഡിക്കൽ രജിസ്റ്ററിലോ, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച മറ്റേതെങ്കിലും ദേശീയ രജിസ്റ്ററിലോ രജിസ്റ്റർ ചെയ്തിട്ടുള്ള മെഡിക്കൽ പ്രാക്ടീഷണർമാർക്ക് ഛത്തീസ്ഗഢ് മെഡിക്കൽ കൗൺസിലിന്റെ അനുമതിയില്ലാതെ തന്നെ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാമെന്നാണ് ഉത്തരവ്.

ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവർക്കെല്ലാം ഈ പുതിയ നിയമം ബാധകമാണ്. നിലവിൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മെഡിക്കൽ പ്രഫഷണലുകൾ അവരുടെ നിലവിലെ സംസ്ഥാനത്ത് നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുകയും ഛത്തീസ്ഗഢിൽ രജിസ്റ്റർ ചെയ്യുകയും വേണമായിരുന്നു. ഈ നിയമമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

തീരുമാനം സംസ്ഥാനത്തെ മെഡിക്കൽ പ്രഫഷണലുകൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. ഇത് പ്രാദേശിക തൊഴിലവസരങ്ങൾക്ക് ഭീഷണിയാണെന്ന് മാത്രമല്ല, പ്രാക്ടീഷണർമാരുടെ യോഗ്യതാ രേഖകളുടെ പരിശോധനയിലും പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് നിരീക്ഷണം. തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഛത്തീസ്ഗഢ് ഡോക്ടേഴ്സ് ഫെഡറേഷന്റെയും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഡോക്ടർമാർ റായ്പൂരിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ചുവപ്പുനാട ഒഴിവാക്കാനും ഡോക്ടർമാരുടെ സുഗമമായ മാറ്റം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ പറയുമ്പോൾ, ഇത് മെഡിക്കൽ തട്ടിപ്പുകൾക്ക് വഴിതുറക്കുമെന്നാണ് പല ഡോക്ടർമാരും ഭയപ്പെടുന്നത്.

രാജ്യത്തുടനീളം നടക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ഛത്തീസ്ഗഢ് ഹെൽത്ത് സർവീസസ് കമീഷണർ കം ഡയറക്ടർ സഞ്ജീവ് ഷാ ഇത്തരത്തിലുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികളിലാണ്. ഇതിലൂടെ മെഡിക്കൽ പ്രഫഷണലുകളുടെ ലഭ്യതയും ചലനാത്മകതയും വർധിപ്പിക്കും," അദ്ദേഹം പറഞ്ഞു. യോഗ്യതാ പരിശോധനയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ആന്ധ്രാപ്രദേശ്, മറ്റ് സംസ്ഥാനങ്ങളിലെ ഡോക്ടർമാർക്ക് സ്വന്തം സംസ്ഥാന മെഡിക്കൽ കൗൺസിലിൽ പ്രത്യേകം രജിസ്റ്റർ ചെയ്യാതെ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhmedical council
News Summary - Protest against the Chhattisgarh government's decision to allow medical professionals from other states to practice without registering with the state medical council
Next Story