Top
Begin typing your search above and press return to search.
exit_to_app
exit_to_app
പൗരത്വ ഭേദഗതി  ബില്ലിനെതിരെ വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ വ​ട​ക്ക്​-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ ധ​വും. സം​സ്ഥാ​ന​ങ്ങ​ളി​ലെ ബി.​ജെ.​പി ഒ​ഴി​കെ രാ​ഷ്​​്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ല്ലാം പ്ര​തി​ഷേ​ധ​വ​ു​മാ​യി രം ​ഗ​ത്തെ​ത്തി. അ​സം, മ​ണി​പ്പു​ർ, മി​സോ​റം, മേ​ഘാ​ല​യ, ത്രി​പു​ര, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, നാ​ഗാ​ലാ​ൻ​ഡ്​ സം​സ്ഥ ാ​ന​ങ്ങ​ളി​ലാ​ണ്​ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ ​​െൻറ (നെ​സൊ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബ​ഹു​ജ​ന റാ​ലി​ക​ളി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു.
ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കു​ടി​യേ​റി​യ മു​സ്​​ലിം​ക​ള​ല്ലാ​ത്ത​വ​ർ​ക്കെ​ല്ലാം പൗ​ര​ത്വം ന​ൽ​കു​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ പ്ര​സ്​​താ​വ​ന​യാ​ണ്​ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. കു​ടി​യേ​റി​യ ഹി​ന്ദു​ക്ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക്​ പൗ​ര​ത്വം ന​ൽ​കി​യാ​ൽ അ​തു​ സം​സ്ഥാ​ന​ങ്ങ​ളു​ടെ സാം​സ്​​കാ​രി​ക ത​ക​ർ​ച്ച​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന്​ വി​വി​ധ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

അ​മി​ത് ​ഷാ​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യാ​ൽ ത്രി​പു​ര പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തു നി​ല​വി​ലെ ജ​ന​സം​ഖ്യ​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം വ​രു​മെ​ന്നാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​ർ​ക്ക്​ പൗ​ര​ത്വം ന​ൽ​കു​ന്ന​തോ​ടെ നി​ല​വി​ലെ ജ​ന​സം​ഖ്യ അ​നു​പാ​തം​ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ടും. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​െ​ല​യും ഭാ​ഷ​യെ​യും സം​സ്​​കാ​ര​ത്തെ​യും അ​തു​ ബാ​ധി​ക്കു​മെ​ന്ന്​ അ​സ​മി​ലെ കോ​ൺ​ഗ്ര​സ്​ എം.​പി അ​ബ്​​ദു​ൽ ഖാ​ലി​ക്​ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും മ​ത വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ പ​ല​വി​ധ ചൂ​ഷ​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​കു​ന്ന വ​ട​ക്ക്​-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ മ​റ്റൊ​രു വി​ധ​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​ണ്​ ബി​ല്ലെ​ന്ന്​ മ​ണി​പ്പു​രി​ലെ നാ​ഗ പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ എം.​പി ഡോ. ​ലോ​ർ​ഹൊ എ​സ്. ഫോ​സെ വ്യ​ക്ത​മാ​ക്കി. മി​സൊ നാ​ഷ​ന​ൽ ഫ്ര​ണ്ട്​ എം.​പി സി. ​ലാ​ൽ​റൊ​സാ​ങ്​​സും ബി​ല്ലി​നെ​തി​രെ രം​ഗ​െ​ത്ത​ത്തി. വ​ട​ക്ക്​-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ദേ​ശ​വാ​സി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ നി​ല​വി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഹി​ന്ദു​ക്ക​ളെ​ന്ന്​ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ സു​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ ജ​വോ​റ പ​റ​ഞ്ഞു.

നിലവിലെ പൗരത്വപ്പട്ടിക തള്ളണമെന്ന്​ അസം
ഗു​വാ​ഹ​തി: അ​സ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി) ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന്​ കേ​ന്ദ്ര​ത്തോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സം​സ്​​ഥാ​ന ധ​ന​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ ശ​ർ​മ. പ​ട്ടി​ക അ​സം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള പ​ട്ടി​ക നി​ര​സി​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​പി​യും അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​കൂ​ടി​യാ​യ അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​മെ​ങ്ങും പൗ​ര​ത്വ​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ണം. എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും ഒ​റ്റ വ​ർ​ഷ​മാ​യി​രി​ക്ക​ണം ഇ​തി​ന്​ മാ​ന​ദ​ണ്ഡം. അ​സം പൗ​ര​ത്വ​പ്പ​ട്ടി​ക​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​തീ​ക്​ ഹ​ജേ​ല​യെ​യും മ​ന്ത്രി വി​മ​ർ​ശി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ മാ​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ട്ടി​ക പ​രി​ഷ്​​ക​രി​ച്ച​ത്​ അ​സം സ​ർ​ക്കാ​റാ​ണെ​ന്നാ​ണ്​ പ​ല​രും ക​രു​തി​യ​ത്. ഒ​രാ​ളു​ടെ കു​ഴ​പ്പ​ത്തി​ന്​ സ​ർ​ക്കാ​റാ​ണ്​ പ​ഴി​കേ​ട്ട​ത്. പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​പോ​ലും മ​റു​പ​ടി ന​ൽ​കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:NRC assam Protest in Assam india news malayalam news 
News Summary - Protest against population bill-India news
Next Story