Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കൾ കൂട്ടമായി ചത്ത...

പശുക്കൾ കൂട്ടമായി ചത്ത സംഭവം: ​പ്രാദേശിക പ്രതിഷേധം ശക്​തമായി

text_fields
bookmark_border
പശുക്കൾ കൂട്ടമായി ചത്ത സംഭവം: ​പ്രാദേശിക പ്രതിഷേധം ശക്​തമായി
cancel

ന്യൂഡൽഹി: ഛത്തിസ്​ഗഢിൽ ബി.ജെ.പി നേതാവി​​​െൻറ ഗോശാലയിൽ പശുക്കൾ കൂട്ടമായി ചത്ത സംഭവത്തിൽ സർക്കാറിനെതിരെ ആ​േരാപണവുമായി നേതാവ്​. ജമുൽ നഗരസഭാ വൈസ്​ പ്രസിഡൻറായിരുന്ന ഹരീഷ്​ വർമയാണ്​ സ്വന്തം സർക്കാറിനെതിരെ വിമർശവുമായി രംഗത്തുവന്നത്​. സംഭവത്തെതുടർന്ന്​ ഇയാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ആവശ്യത്തിന്​ ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ്​  വർമയുടെ ഗോശാലയിൽ പശുക്കൾ  ചത്തത്​.  പശുക്കളെ സംരക്ഷിക്കാൻ സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ ഒരു സഹായവും ഉണ്ടായില്ലെന്ന്​ ഹരീഷ്​ വർമ ആരോപിച്ചു. 2010 മുതലാണ്​ താൻ  ഗോശാല  തുടങ്ങിയത്​. എന്നാൽ, അതിനുള്ള വാർഷിക ​ഗ്രാ​േ​ൻറാ​ മറ്റു ആനുകൂല്യങ്ങളോ കഴിഞ്ഞ രണ്ടു​ വർഷമായി ബി.ജെ.പി സർക്കാറി​​​െൻറ ഭാഗത്തുനിന്നുണ്ടായില്ല. 2015 വരെ 10 ലക്ഷം രൂപ ഗോസംരക്ഷണത്തിന്​ വാർഷിക ഗ്രാൻറ്​ നൽകിയിരുന്നുവെന്നും ഹരീഷ്​ വർമ പറഞ്ഞു. 

പശുക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്​ ഛത്തിസ്​ഗഢ്​ സർക്കാറിന്​ കീഴിലുള്ള ഗോ സേവ ആയോഗിന്​ ഡിസംബറിലും മാർച്ചിലും കത്തയച്ചതായും  വർമ വ്യക്​തമാക്കി. അതേസമയം, പശുക്കൾ ചത്തസംഭവത്തിൽ ​പ്രാദേശിക പ്രതിഷേധം ശക്​തമായി​. പുറത്ത്​ നിന്നുള്ളവർക്ക്​ പ്രവേശനമില്ലാത്ത ഗോശാലയിൽ ബുധനാഴ്​ച വൈകുന്നേരം മണ്ണുമാന്തി യന്ത്രംകൊണ്ട്​ വലിയ കുഴിയെടുക്കുന്നത്​​ കണ്ട്​ സംശയം തോന്നിയവർ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. 

300 ലേറെ പശുക്കൾ ചത്തിട്ടുണ്ടെന്നും ഇവയെ പട്ടിണിക്കിട്ട്​ കൊല്ലുകയായിരുന്നു​െവന്നും ആരോപിച്ച്​ കോ​ൺഗ്രസും രംഗത്തുവന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസ്​ വക്​താവ്​ ആർ.പി. സിങ്​ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsprotestsChhattisgarh Cow Death
News Summary - Protest Against to Issue Chhattisgarh Cow Death -India News
Next Story