Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്തർ മന്തർ...

ജന്തർ മന്തർ ലാത്തിച്ചാർജിൽ എസ്.ഐ.ഒ പ്രതിഷേധിച്ചു

text_fields
bookmark_border
ജന്തർ മന്തർ ലാത്തിച്ചാർജിൽ എസ്.ഐ.ഒ പ്രതിഷേധിച്ചു
cancel
camera_alt

കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ജന്തർ മന്തറിൽ എസ്.ഐ.ഒ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥതക്കെതിരെ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ എസ്.ഐ.ഒ ദേശീയ നേതൃത്വം പ്രതിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും അങ്ങേയറ്റം ലജ്ജാകരമാണ്. മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഐ.ഒ ദേശീയ നേതൃത്വവും പ്രവർത്തകരും പ​ങ്കെടുത്തു.

പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സമാധാനപരമായി പ്രതിഷേധിച്ച പലരെയും പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. പാർലമെന്റ് സമ്മേളനം നടക്കുന്ന ഈ വേളയിൽ, ആയിരക്കണക്കിന് വിദ്യാർഥികളുടെ ജനാധിപത്യപരമായ ആവശ്യങ്ങളെ സംവാദത്തിലൂടെ പരിഹരിക്കുന്നതിന് പകരം അടിച്ചമർത്തലിലൂടെയും ഭീഷണികളിലൂടെയും നേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എസ്.ഐ.ഒ ശക്തമായി അപലപിച്ചു.

ഭരണകൂടത്തിന്റെ ഈ ഏകാധിപത്യപരമായ ഇടപെടലിനെതിരെ വിദ്യാർഥി സമൂഹം തെരുവിലിറങ്ങുമ്പോൾ അവരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കസ്റ്റഡിയിലെടുത്ത മുഴുവൻ വിദ്യാർഥികളെയും ഉടനടി വിട്ടയക്കണമെന്നും വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ ന്യായമായ ആശങ്കകൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള ആത്മാർത്ഥമായ ഇടപെടൽ സർക്കാർ നടത്തണം. വിദ്യാഭ്യാസ വിഷയങ്ങളിൽ തെരുവിലിറങ്ങിയ ഓരോ വിദ്യാർഥിക്കൊപ്പവും സംഘടന ഉറച്ചുനിൽക്കുമെന്നും എസ്.ഐ.ഒ നേതൃത്വം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siostudents protestlathi charge
News Summary - Protest against Central Education Policies
Next Story