Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാപ്പു പറഞ്ഞിട്ടും...

മാപ്പു പറഞ്ഞിട്ടും ബി.ജെ.പിക്കെതിരെ പ്രതിഷേധം തണുക്കുന്നില്ല 

text_fields
bookmark_border
മാപ്പു പറഞ്ഞിട്ടും ബി.ജെ.പിക്കെതിരെ പ്രതിഷേധം തണുക്കുന്നില്ല 
cancel

ചെ​ന്നൈ: സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വ്​ ‘ത​ന്തൈ പെ​രി​യാ​ർ’ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ളും തു​ട​ച്ചു​നീ​ക്കു​മെ​ന്ന ബി.​ജെ.​പി ദേ​ശീ​യ നേ​താ​വി​​​െൻറ വി​വാ​ദ കു​റി​പ്പി​ന്​ എ​തി​രെ ത​മി​ഴ​ക​ത്ത്​ പ്ര​തി​ഷേ​ധം തി​ള​ച്ചു​മ​റി​യു​ന്നു. വി​വാ​ദ അ​ഭി​പ്രാ​യം പു​റ​ത്തു​വി​ട്ട ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ എ​ച്ച്. രാ​ജ മാ​പ്പു​പ​റ​ഞ്ഞി​ട്ടും ദേ​ശീ​യ നേ​താ​വി​നെ പാ​ർ​ട്ടി നേ​തൃ​ത്വം ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ പാ​ർ​ട്ടി നേ​തൃ​ത്വം രാ​ജ​യെ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​ വി​ശ​ദീ​ക​ര​ണം തേ​ടി. സം​സ്​​ഥാ​ന​ത്ത്​ ബി.​ജെ.​പി​യു​ടെ പാ​ർ​ട്ടി ഒാ​ഫി​സു​ക​ൾ​ക്ക്​ മു​ന്നി​ലേ​ക്ക്​ വി​വി​ധ ​ദ്രാ​വി​ഡ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച്​ ന​ട​ത്തി. ചെ​ന്നൈ തേ​നാം​പേ​ട്ടി​ൽ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ മ​ണി​ക്കൂ​റു​ക​ൾ റോ​ഡ്​ ഉ​പ​രോ​ധം തീ​ർ​ത്തു.

ത​​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം, അം​ബേ​ദ്​​ക​ർ മൂ​വ്​​െ​മ​ൻ​റ്, വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി, നാം ​ത​മി​ഴ​ർ ക​ക്ഷി, ത​മി​ഴ്​ വാ​ഴ്​​മു​റൈ ക​ക്ഷി, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. രാ​ജ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ മ​ക്ക​ൾ നീ​തി മ​യ്യം സ്​​ഥാ​പ​ക​നും ന​ട​നു​മാ​യ ക​മ​ൽ ഹാ​സ​ൻ, ന​ട​ൻ സ​ത്യ​രാ​ജ്​ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​യാ​റി​​​െൻറ പ്ര​തി​മ​ക​ൾ​ക്ക്​ ത​മി​ഴ്​ മ​ക്ക​ൾ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. പ്ര​തി​മ​ക​ളെ തൊ​ട്ടാ​ൽ ഡി.​എം.​കെ ആ​രാ​ണെ​ന്നും എ​ന്താ​ണെ​ന്നും അ​പ്പോ​ൾ അ​റി​യാ​മെ​ന്ന്​ പാ​ർ​ട്ടി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ എം.​കെ. സ്​​റ്റാ​ലി​ൻ പ്ര​സ്​​താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.  

ഇ​തി​നി​ടെ തി​രു​പ്പ​ട്ടൂ​രി​ൽ പെ​രി​യാ​ർ പ്ര​തി​മ ആ​ക്ര​മി​ച്ച ബി.​ജെ.​പി ടൗ​ൺ​ സെ​ക്ര​ട്ട​റി മു​ത്തു​രാ​മ​ൻ, ബ​ന്ധു​വാ​യ സി.​പി.​െ​എ ടൗ​ൺ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന​വ​രെ അ​റ​സ്​​റ്റ്​​ചെ​യ്​​തു. മു​ത്തു​രാ​മ​െ​ന ബി.​ജെ.​പി​യി​ൽ നി​ന്ന്​ പു​റ​ത്താ​ക്കി​. 

വ​ഴി​യാ​ത്ര​ക്കാ​രു​ടെ പൂ​ണൂ​ൽ മു​റി​ച്ചെ​റി​ഞ്ഞു
ചെ​ന്നൈ: ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ചെ​ന്നൈ ന​ഗ​ര​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​രു​ടെ പൂ​ണൂ​ൽ മു​റി​െ​ച്ച​റി​ഞ്ഞു. ദ്രാ​വി​ഡ​ർ വി​ടു​ത​ൈ​ല ക​ഴ​കം പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലു​പേ​ർ ര​ണ്ട്​ ബൈ​ക്കു​ക​ളി​ലെ​ത്തി മൈ​ലാ​പ്പു​ർ ന​ല്ല​ത​മ്പി റോ​ഡി​ൽ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ ത​മ്പ​ടി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ച്​ എ​ട്ട്​​പേ​രു​ടെ പൂ​ണൂ​ൽ ബ​ല​പ്ര​​യോ​ഗം ന​ട​ത്തി വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.​ ബ്രാ​ഹ്​​മ​ണ മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ടെ​ടു​ത്ത ത​ന്തൈ ​പെ​രി​യാ​റി​ന്​ അ​ഭി​വാ​ദ്യ മു​ദ്രാ​വാ​ക്യ​വും  ഉ​യ​ർ​ത്തി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി. ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ മൈ​ലാ​പ്പു​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു. രാ​വ​ണ​ൻ, ഭൂ​പ​തി, പാ​ർ​ഥി​പ​ൻ, രാ​ജേ​ഷ്​ എ​ന്നി​വ​ർ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി ത​ങ്ങ​ൾ എ​ട്ടു​േ​പ​രു​ടെ പൂ​ണൂ​ൽ മു​റി​ച്ചെ​റി​ഞ്ഞ​താ​യി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periyarTamil Nadumalayalam newsStatue Vandalized
News Summary - Protest Against BJP - India News
Next Story