ആനകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ദേശീയ ഉത്തരവാദിത്തം -രാഷ്ട്രപതി
text_fieldsമുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചപ്പോൾ
ഗൂഡല്ലൂർ: ആനകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ദേശീയ ഉത്തരവാദിത്തമാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഗോത്രവർഗ സമൂഹങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ആനപ്പാപ്പാന്മാരുമായും ഗോത്ര വിഭാഗങ്ങളുമായും രാഷ്ട്രപതി സംവദിച്ചു. വന്യജീവി സംരക്ഷണത്തിനുള്ള അവരുടെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഗോത്രവർഗ സമൂഹങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സമുദായങ്ങൾക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.