Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനാംഗങ്ങളുടെ...

സേനാംഗങ്ങളുടെ മനുഷ്യാവകാശം: സുപ്രീംകോടതി പ്രതിരോധ മന്ത്രാലയത്തിന്​ നോട്ടീസയച്ചു

text_fields
bookmark_border
സേനാംഗങ്ങളുടെ മനുഷ്യാവകാശം: സുപ്രീംകോടതി പ്രതിരോധ മന്ത്രാലയത്തിന്​ നോട്ടീസയച്ചു
cancel

ന്യൂഡൽഹി: കശ്​മീരിൽ ആൾകൂട്ടത്തി​​െൻറ ആക്രമണത്തിൽ നിന്ന്​ സുരക്ഷാസേനയെ സംരക്ഷിക്കാനുള്ള നയം രൂപീകരിക്കണമെ ന്നാവശ്യപ്പെട്ട്​ നൽകിയ ഹരജിയിൽ വാദം കേൾക്ക​ുമെന്ന്​ സുപ്രീംകോടതി. ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി രണ് ടംഗ ബെഞ്ച്​ പ്രതിരോധ മന്ത്രാലയത്തിനും സംസ്ഥാന സർക്കാറിനും ദേശീയ മനുഷ്യാവകാശ കമീഷനും നോട്ടീസയച്ചു. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയും ജസ്​റ്റിസ്​ സഞ്​ജീവ്​ ഖന്നയും അടങ്ങിയ ബെഞ്ചാണ്​ വാദം കേൾക്കുക.

ക്രമസമാധാന പാലനത്തിനിടെ ആക്രമണത്തിനിരയാകുന്ന സേനാ ഉദ്യോഗസ്ഥരുടെ​ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നും അതിനായി നയരൂപീകരണം നടത്തണമെന്നും​ ആവശ്യപ്പെട്ട്​ രണ്ട്​ ജവാൻമാരുടെ മക്കളാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്​. 19 കാരിയായ പ്രീതി കേദാർ ഗോഖ്​ലെ, 20കാരിയായ കാജൽ മിശ്ര എന്നിവരാണ്​ ഹരജിക്കാർ. കരസേന ഉദ്യോഗസ്ഥനായി സേവനമനുഷ്​ടിക്കുന്ന ലഫ്​റ്റനൻറ്​ കേണൽ കേദാർ ഗോഖ്​ലയുടെ മകളാണ് പ്രീതി കേദാർ​. സി.ആർ.പി.എഫ്​ നായിബ്​ സുബേദാറായി വിരമിച്ച ഉദ്യോഗസ്ഥ​​െൻറ മകളാണ്​ കാജൽ മിശ്ര.

കർത്തവ്യ നിർവഹണത്തിനിടെ സുരക്ഷാ സേനക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും അതിനെതിരെ നടപടി വേണമെന്നുമാണ്​ ഹരജിയിൽ ആവശ്യപ്പെടുന്നത്​. ഹരജിക്കാർ ഇരുവരും ഇതേ ആവശ്യവുമായി 2018ൽ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമീഷൻ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട്​ കേന്ദ്രത്തിന്​ നോട്ടീസ്​ നൽകുകയാണുണ്ടായത്​. ജമ്മുകശ്​മീർ സംസ്ഥാന കമീഷനാണ്​ നിലപാട്​ എടുക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തി​​െൻറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirSecurity ForcesMob attacksProtect rights
News Summary - Protect rights of security forces attacked by mobs in Kashmir; SC notice issued- India news
Next Story