Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടിക്കിൾ 35A...

ആർട്ടിക്കിൾ 35A സംരക്ഷിച്ചില്ലെങ്കിൽ ​തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കും- ഫാറൂഖ്​ അബ്​ദുല്ല

text_fields
bookmark_border
ആർട്ടിക്കിൾ 35A സംരക്ഷിച്ചില്ലെങ്കിൽ ​തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കും- ഫാറൂഖ്​ അബ്​ദുല്ല
cancel

ശ്രീനഗർ: ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35A സംരക്ഷിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുമെന്ന്​ നാഷണൽ കോൺഫറൻസ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ല. സംസ്ഥാന- കേന്ദ്രസർക്കാർ ആർട്ടിക്കിൾ 35A സംരക്ഷിക്കുന്നതിന്​ നടപടികളെടുക്കുന്നില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ്​ നാഷണൽ കോൺഫറൻസ്​ ബഹിഷ്​കരിക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി.

1954ലാണ്​ ജമ്മുകശ്​മീർ സർക്കാറിന്​ പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35എ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്​. ആർട്ടിക്കൾ 35എയു​ടെ ഭരണഘടന സാധുത ചോദ്യം ചെയ്​ത്​ സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നത്​ സുപ്രീംകോടതി 2019 ജനുവരി വരെ മാറ്റിവെച്ചിരുന്നു.

കശ്​മീരിൽ ​തദ്ദേശ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ കേസ്​ പരിഗണിക്കുന്നത്​ മാറ്റിവെക്കണമെന്ന്​ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അഖണ്ഡതക്കെതിരാണ്​ വകുപ്പെന്ന്​ ചൂണ്ടിക്കാട്ടി​ എൻ.ജി.ഒയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq abdullahBoycottArticle 35Alocal elections
News Summary - Protect Article 35A or we will boycott J-K local elections: Farooq Abdullah - India news
Next Story