ബങ്കാപുരിനെ ചെന്നായ് സേങ്കതമായി ഉടൻ പ്രഖ്യാപിച്ചേക്കും
text_fieldsബംഗളൂരു: കൊപ്പാലിലെ ബങ്കാപുരിനെ വുൾഫ് സാങ്ച്വറിയായി (ചെന്നായ് സേങ്കതം) വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കർണാടക വന്യജീവി ബോർഡിെൻറ പ്രഖ്യാപനം മാത്രമാണ് ബാക്കി. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ് സേങ്കതമാക്കാനൊരുങ്ങുന്നത്.
'ഇന്ത്യൻ ഗ്രേ വുൾഫ്' എന്നറിയപ്പെടുന്ന കാട്ടുനായ്ക്കൾ ഏറെ കാണപ്പെടുന്ന ബങ്കാപുർ മേഖല സേങ്കതമായി പ്രഖ്യാപിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികളൊരുക്കാൻ കഴിയും. വംശനാശഭീഷണി നേരിടുന്ന ഇൗ ജീവിവർഗത്തിന് പുറമെ ഇന്ത്യൻ കുറുക്കൻ, കുറുനരി എന്നിവയും മേഖലയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മാണ്ഡ്യയിലെ മേലുകോെട്ടയിലാണ് രാജ്യത്തെ ആദ്യത്തെ ചെന്നായ് സേങ്കതമുള്ളത്. മൈസൂരു മഹാരാജാവിെൻറ കാലത്താണ് മേലുകോെട്ട വുൾഫ് സാങ്ച്വറി സ്ഥാപിക്കുന്നത്. പിന്നീട് മേഖലയിലുണ്ടായ കടുത്ത വരൾച്ച കാരണം ജലദൗർലഭ്യം നേരിട്ടതോടെ ചെന്നായ്ക്കൾ ഇവിടെനിന്ന് കാടുകടക്കുകയായിരുന്നു.
ഒരു ദശകത്തിലേറെയായി ഇൗ സേങ്കതം സംബന്ധിച്ച് വിവരശേഖരണമൊന്നും നടക്കുന്നില്ല. അരസിക്കരെ മേഖല കേന്ദ്രീകരിച്ച് അരസിക്കരെ സ്ലോത്ത് ബെയർ സാങ്ച്വറി (കരടി സേങ്കതം) സ്ഥാപിക്കാനും ഹെസർഘട്ടയിലെ പുൽമേടുകൾ ഉൾപ്പെടുന്ന പ്രദേശം കൺസർവേഷൻ റിസർവായി പ്രഖ്യാപിക്കാനും കർണാടക വന്യജീവി ബോർഡ് നീക്കംനടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

