Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ വസ്തുനികുതി കുത്തനെ കൂട്ടി; 24 വർഷത്തിന് ശേഷം നികുതി പരിഷ്കരണം

text_fields
bookmark_border
തമിഴ്നാട്ടിൽ വസ്തുനികുതി കുത്തനെ കൂട്ടി; 24 വർഷത്തിന് ശേഷം നികുതി പരിഷ്കരണം
cancel
Listen to this Article

ചെന്നൈ: തമിഴ്നാട്ടിൽ വസ്തുനികുതി കുത്തനെ ഉയർത്തി. 24 വർഷത്തെ ഇടവേളക്കുശേഷമാണ് നികുതി പരിഷ്കരണം. 50 മുതൽ 150 ശതമാനം വരെയാണ് വർധന.

ചെന്നൈയിൽ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് 600 ചതുരശ്ര അടിയിൽ താഴെയാണെങ്കിൽ 50 ശതമാനവും 600-1200 ചതുരശ്ര അടിയിൽ 75 ശതമാനവും 1201-1800 ചതുരശ്ര അടിയിൽ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയുടെ നിരക്ക് 150 ശതമാനമാകും.

മറ്റു കോർപറേഷനുകളിൽ 600-1200 ചതുരശ്ര അടി വരെ 50 ശതമാനവും 1201 മുതൽ 1800 ചതുരശ്ര അടി വരെ 75 ശതമാനവും 1801 ചതുരശ്ര അടിയിൽ കൂടുതലുള്ളവക്ക് 100 ശതമാനമായും ഉയരും. ഏപ്രിൽ ഒന്നു മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു.

15ാം ധനകാര്യ കമീഷന്‍റെ നിർദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാൽ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എൻ. നെഹ്‌റു അറിയിച്ചു. ഡി.എം.കെയെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് ലഭിച്ച ബംബർ സമ്മാനമാണിതെന്ന് അണ്ണാ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax
News Summary - Property tax hike in Tamil Nadu; Tax reform after 24 years
Next Story