Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വത്തുതർക്കം: മാതാവിനെ കൊന്ന മകന്​ വധശിക്ഷ

text_fields
bookmark_border
സ്വത്തുതർക്കം: മാതാവിനെ കൊന്ന മകന്​ വധശിക്ഷ
cancel

ചെന്നൈ: സ്വത്തുതർക്കവുമായി ബന്ധ​പ്പെട്ട്​ മാതാവ്​ തിലകറാണിയെ കൊലപ്പെടുത്തിയ കേസിൽ മകന്​ വധശിക്ഷ. പുതുക്കോട്ട മഴയൂർ മറവംപട്ടി ആനന്ദിനാണ്​ ​(25) ​ പുതുക്കോട്ട മഹിള​ കോടതി വധശിക്ഷ വിധിച്ചത്​. 2008ൽ കുടുംബപ്രശ്​നവുമായി ബന്ധപ്പെട്ട്​ ആനന്ദി‍െൻറ പിതാവ്​ തങ്കരാസു കൊല്ലപ്പെട്ടിരുന്നു.

ഇൗ കേസിൽ തിലകറാണി പ്രതിചേർക്കപ്പെ​ട്ടെങ്കിലും കോടതി പിന്നീട്​ വെറുതെവിട്ടു. തുടർന്ന്​ തിലകറാണിയും മകൻ ആനന്ദും വെവ്വേറെയാണ്​ താമസിച്ചിരുന്നത്​. മൂന്നു​ വർഷം മുമ്പ്​​ ഇരുവരും തമ്മിൽ തങ്കരാസുവി​െൻറ പേരിലെ സ്വത്തുക്കൾ സംബന്ധിച്ച്​ തർക്കമുണ്ടായി. ഇതാണ്​ തിലകറാണിയുടെ കൊലയിൽ കലാശിച്ചത്​. ആനന്ദിനെ തിരുച്ചി സെൻട്രൽ ജയിലിലേക്കു​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Property dispute: Son sentenced to death for killing mother
Next Story