ന്യൂഡൽഹി: ഉത്തർപ്രേദശിൽ ഗുണ്ടാസംഘത്തിെൻറ വെടിയേറ്റ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്തവർ ഗുണ്ടാരാജ് പകരം നൽകിയതായി രാഹുൽ കുറ്റെപ്പടുത്തി.
‘അനന്തരവളെ മർദ്ദിച്ചവർക്കെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകൻ വിക്രംജോഷിയെ ഗുണ്ടാസംഘം കൊലപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിെൻറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവർ വാഗ്ദാനം ചെയ്തത് രാമരാജ്യമായിരുന്നു എന്നാൽ നൽകിയത് ഗുണ്ടാരാജ്യവും’ -രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി വിക്രം ജോഷിയുടെ നേർക്ക് ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബുധനാഴ്ച രാവിലെ മരിച്ചു.
മാധ്യമപ്രവർത്തകെൻറ കൊലപാതകത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഞെട്ടൽ അറിയിച്ചു. സംസ്ഥാനത്ത് നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടതിെൻറ ഉദാഹരണമാണ് വിക്രം ജോഷിയുടെ കൊലപാതകം. അദ്ദേഹത്തിെൻറ കുടുംബത്തിന് അനുശോചനം രേഖെപ്പടുത്തുന്നു. നിർഭയ മാധ്യമപ്രവർത്തനത്തിന് ഒപ്പം നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.