Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിചാരണ നീളുന്നത്...

വിചാരണ നീളുന്നത് ശിക്ഷയ്ക്ക് തുല്യം: വിചാരണ തടവുകാരുടെ മൗലികാവകാശങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടൽ

text_fields
bookmark_border
വിചാരണ നീളുന്നത് ശിക്ഷയ്ക്ക് തുല്യം: വിചാരണ തടവുകാരുടെ മൗലികാവകാശങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടൽ
cancel

ന്യൂഡൽഹി: വിചാരണ പൂർത്തിയാകാതെ വിചാരണ തടവുകാരെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് ശിക്ഷാനടപടിക്ക് തുല്യമാണെന്ന് സുപ്രീംകോടതി. വധശ്രമം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രധാന നിരീക്ഷണം. രണ്ട് വർഷമായിട്ടും വിചാരണ നടപടികൾ പോലും തുടങ്ങാത്തത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വരുംദിവസങ്ങളിലും വിചാരണ ആരംഭിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം നൽകാൻ കോടതി തയ്യാറായത്. അനിശ്ചിതകാല വിചാരണാ തടവ് നീതിക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ തടവിൽ വെക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

ജയിലുകളിൽ കഴിയുന്ന ഭൂരിഭാഗം പേരും വിചാരണ തടവുകാരാണെന്നത് ഗൗരവകരമാണെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ വർഷത്തെ 'ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട്' പ്രകാരം ജയിലുകളിലെ 76 ശതമാനം പേരും വിചാരണ കാത്തുനിൽക്കുന്നവരാണ്. ഈ കണക്കുകൾ വിചാരണാ നടപടികളുടെ വേഗതയിലെ കുറവിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കോടതി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaThe TrialSupreme Court
News Summary - Prolonging the trial is tantamount to punishment: Supreme Court's intervention in the fundamental rights of undertrial prisoners
Next Story