മുസ്ലിം ജനസംഖ്യ 19.75 കോടി -കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 2023ൽ 19.75 കോടിയെന്ന് കണക്കാക്കുന്നതായി സർക്കാർ ലോക്സഭയിൽ. 2011ലെ സെൻസസിൽ 17.22 കോടിയായിരുന്നു മുസ്ലിംകളുടെ എണ്ണം. ആകെ ജനസംഖ്യയിൽ 14.2 ശതമാനമാണിത്. ദേശീയ ജനസംഖ്യ കമീഷൻ കണക്കാക്കുന്നത് 2023ൽ ആകെ ജനസംഖ്യ 138.82 കോടിയെന്നാണ്. ഇതിൽ 14.2 ശതമാനം മുസ്ലിംകളാണെന്ന് കരുതിയാൽ ഈ വർഷം മുസ്ലിം ജനസംഖ്യ 19.75 കോടിയെന്ന് കണക്കാക്കാം -ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വിശദീകരിച്ചു.
2021-22 കാലത്തെ തൊഴിൽശക്തി സർവേ പ്രകാരം ഏഴു വയസ്സിനു മുകളിലുള്ള മുസ്ലിംകളുടെ സാക്ഷരത 77.7 ശതമാനമാണ്. തൊഴിലാളികൾക്കിടയിലെ പങ്കാളിത്തം 35.1 ശതമാനം. 2014 മാർച്ച് 31ന് ശേഷം ആദ്യമായി വീടോ ഫ്ലാറ്റോ നിർമിച്ച കുടുംബങ്ങൾ 50.2 ശതമാനം. ശുചിമുറി സൗകര്യമുള്ളവർ 97.2 ശതമാനം. മെച്ചപ്പെട്ട കുടിവെള്ള സൗകര്യം ലഭിക്കുന്നവർ 94.9 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

