പൗരത്വ പ്രതിഷേധം: ഡൽഹിയിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. മൻഡി ഹൗസിലും സമീപ പ്രദേശങ്ങളിലും നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങളുണ്ടാവുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നിരോധനാജ്ഞ.
ഡെപ്യൂട്ടി െപാലീസ് കമീഷണർ ഐഷ് സിംഗാളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കാര്യങ്ങൾ ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിലെ ഷാഹിൻബാഗിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
മൻഡി ഹൗസിന് ചുറ്റും പ്രതിഷേധകാർ എത്തി തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചയും ഡൽഹിയിൽ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഉത്തർപ്രദേശ് ഭവൻ, അസം ഭവൻ എന്നിവക്ക് മുന്നിൽ നിന്ന് നൂറുകണക്കിന് പ്രതിഷേധക്കാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.