കൊല്ലപ്പെട്ട പൊലീസുകാരനെ പ്രൊൈഫൽ ചിത്രം ആക്കിയത് യു.പിയിൽ രാജ്യദ്രോഹക്കുറ്റം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട പൊലീസുകാരെൻറ ഫോേട്ടാ ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയതിന് 18കാരനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സർക്കാറിനെ വിമർശിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തതിന് അറസ്റ്റ് ചെയ്ത് 40 ദിവസം ജയിലിലിട്ട ശേഷമാണ് മീറത്തിലെ സാകിർ അലി ത്യാഗിക്കെതിരെ രാജ്യേദ്രാഹക്കുറ്റം ചുമത്തിയത്.
മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാനൊപ്പം ഡൽഹിയിലെത്തിയ സാകിർ അലി ത്യാഗി താൻ അനുഭവിച്ച പീഡന പർവം ‘മാധ്യമ’ത്തോടു പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശേഷം യോഗി ആദിത്യനാഥ് തെൻറ തട്ടകമായ ഗോരഖ്പുരിൽ വന്നേപ്പാൾ ഗുണ്ടകളും ക്രിമിനലുകളും സംസ്ഥാനം വിടേണ്ടിവരുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇൗ പ്രസ്താവന ഉദ്ധരിച്ച് സാകിറിെൻറ പത്രപ്രവർത്തകനായ ജ്യേഷ്ഠൻ വസീം അക്റം ത്യാഗി 28 കേസുകൾ യോഗിക്കെതിരെയുള്ള കാര്യം ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചിരുന്നു. ഇത് കോപ്പി ചെയ്ത് താനും ട്വിറ്ററിലിട്ടു. എന്നാൽ, തെൻറ ഫേസ്ബുക്കിന് താെഴ വന്ന് ആശിഷ് ത്യാഗി എന്ന പത്രപ്രവർത്തകൻ െപാലീസിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നെന്ന് സാകിർ പറഞ്ഞു. മാർച്ച് 28ന് ഇട്ട പോസ്റ്റിെൻറ പേരിൽ ഏപ്രിൽ രണ്ടിന് രാത്രി എട്ട് മണിക്ക് മുസഫർ നഗറിൽ വന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോട്വാലി നഗർ പൊലീസ് സ്റ്റേഷൻ ലോക്കപ്പിലിട്ട് മർദിച്ചു. സർക്കാറിനെതിരെ വല്ലതുമെഴുതിയാൽ ജനങ്ങൾ ഭീകരനെന്ന് വിളിക്കുമെന്നും വീടിനു നേരെ ജനം കല്ലെറിയുമെന്നും പറഞ്ഞായിരുന്നു മർദനം. 40 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്.
മേയ് 18ന് യു.പി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തി. ആക്ഷേപകരമായ പോസ്റ്റിട്ടതിന് ഉത്തർപ്രദേശ് പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത് സുപ്രീംകോടതി റദ്ദാക്കിയ വിവര സാേങ്കതിക വിദ്യ നിയമത്തിലെ 66 എ വകുപ്പ് പ്രകാരമായിരുന്നുവെന്ന് നദീം ഖാൻ പറഞ്ഞു. റദ്ദാക്കിയ നിയമത്തിെൻറ പേരിൽ അറസ്റ്റ് ചെയ്തിട്ടും ജാമ്യം ലഭിക്കാൻ 40 ദിവസമെടുത്തു. എന്നാൽ, ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോൾ പൊലീസ് പുതുതായി ദേശദ്രോഹക്കുറ്റം ചുമത്തി.
അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഉത്തർപ്രദേശിൽ അഖ്തർ ഖാൻ എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം അദ്ദേഹത്തിെൻറ ചിത്രം പ്രൊഫൈലാക്കി രേഖപ്പെടുത്തിയതാണ് ദേശദ്രോഹക്കുറ്റം ചുമത്താൻ കാരണമായി പൊലീസ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
