മുസ്‍ലിംകളെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി; പ്രഫസർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: മുസ്‍ലിം ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയ ഡൽഹി ജാമിയ മിലിയ ഇസ്‍ലാമിയ യൂനിവേഴ്സിറ്റി പ്രഫസർ വിരേന്ദ്ര ബാലാജി ഷഹരേക്ക് സസ്പെൻഷൻ. സംഭവം അന്വേഷിക്കാൻ യുനിവേഴ്സിറ്റി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ചോദ്യം ഉൾെപ്പട്ടത്.
മുസ്‍ലിം ന്യുനപക്ഷങ്ങൾ ഇന്ത്യയിൽ അനുഭവിക്കുന്ന ക്രൂരതകൾ ഉദാഹരണസഹിതം വിവരിക്കാനായിരുന്നു 15 മാർക്കിന്റെ ചോദ്യം. സംഭവത്തിന് പിന്നാലെ വിഷയം പരിശോധിക്കാൻ ഒരു കമിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നത് വരെ പ്രഫസർ സസ്പെൻഷനിൽ തുടരും.
രജിസ്റ്റാർ സി.എ ഷെയ്ഖ് സെയ്ഫുള്ളയാണ് പ്രഫസറെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്പെൻഷൻ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ഡൽഹി വിട്ടുപോകരുതെന്നും നിർദേശിച്ചുണ്ട്. സസ്പെൻഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പിൽ പ്രഫസർക്കെതിരെ നിയനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, പിന്നീട് പ്രഫസർക്കെതിരെ കേസ് നൽകില്ലെന്ന് യുനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
അതേസമയം, വിവാദത്തിൽ ഇതുവരെ ഔദ്യോഗികമായ കുറിപ്പ് പുറത്തിറക്കാൻ യൂനിവേഴ്സിറ്റി തയാറായിട്ടില്ല.സംഭവം വിശദീകരിക്കാൻ യുനിവേഴ്സിറ്റിയുടെ ആരും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

