പ്രഫ. യശ്പാൽ അന്തരിച്ചു
text_fieldsന്യൂഡൽഹി: വിഖ്യാത ശാസ്ത്രപണ്ഡിതനും വിദ്യാഭ്യാസവിദഗ്ധനുമായ പ്രഫ. യശ്പാൽ(90) അന്തരിച്ചു. ശാസ്ത്രം ജനകീയമാക്കുന്നതിന് ജീവിതം ഉഴിഞ്ഞുെവച്ച യശ്പാൽ യു.ജി.സി ചെയർമാൻ വരെയുള്ള പദവികളിലൂടെ രാജ്യത്തെ വൈജ്ഞാനികമേഖലക്ക് വിലപ്പെട്ട സംഭാവന നൽകി. 1976ൽ പത്മഭൂഷണും 2013ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
യു.പിയിൽ നോയ്ഡയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂഡൽഹി ലോധിറോഡിലെ വൈദ്യുതി ശ്മശാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് സംസ്കാരം നടന്നു. അർബുദത്തിൽനിന്ന് മോചിതനായ അദ്ദേഹത്തിന് വാർധക്യസഹജമായരോഗങ്ങളുണ്ടായിരുന്നതായി മകനും ശാസ്ത്രസാേങ്കതിക വകുപ്പിൽ ശാസ്ത്രജ്ഞനുമായ രാഹുൽപാൽ അറിയിച്ചു.
കോസ്മിക് വികിരണങ്ങൾ, ഹൈ എനർജി ഫിസിക്സ്, ആസ്ട്രോഫിസിക്സ് എന്നിവയായിരുന്നു അദ്ദേഹത്തിെൻറ പഠനവിഷയങ്ങൾ. ദൂരദർശനിലെ ‘ടേണിങ് പോയൻറ്’ എന്ന പരിപാടിയിലൂടെ തൊണ്ണൂറുകളിൽ ശാസ്ത്രത്തിലെ ‘കൾട്ട് ഫിഗറാ’യി യശ്പാൽ മാറി. രാജ്യത്തെ പ്രമുഖ ശാസ്ത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന യശ്പാൽ ഇൗ മേഖലകളിലെ ആധുനീകരണത്തിന് േനതൃത്വം നൽകി.
1926ൽ, ഇപ്പോൾ പാകിസ്താനിലുള്ള പഞ്ചാബിലെ ഝാങ് ജില്ലയിലാണ് ജനനം. റാൻഡം ക്യൂരിയോസിറ്റി എന്ന കൃതി പ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
