ഗോമൂത്രവും ഹോമിയോയും കൊണ്ട് കൊറോണ നേരിടാനാവില്ല; ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്റ്റീവ് ഹാൻകേ
text_fieldsന്യൂയോർക്ക്: ഇന്ത്യയിൽ വെറും 113 കൊറോണ കേസ് മാത്രം റിപ്പോർട്ട് ചെയ്തതിൽ അവിശ്വസനീയതയുമായി പ്രമുഖ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാമദിക് വിദഗ്ധനുമായ പ്രൊഫസർ സ്റ്റീവ് ഹാൻകേ.
For a population of its size, #India has only reported 113 cases. This is hard to believe. Testing is not widespread, & #Modi's #BJP leaders tout phony treatments like #Homeopathy & #CowUrine. This is a recipe for disaster. #CoronavirusIndia.https://t.co/AJwCdORj4E
— Prof. Steve Hanke (@steve_hanke) March 16, 2020
കൊറോണ വൈറസിനെ നേരിടുന്നതിൽ ഇന്ത്യയുടെ ആശങ്കകൾ വിവരിക്കുന്ന ടൈം ഡോട്ട്കോമിെൻറ ലേഖനം ഷെയർ ചെയ്താണ് ഹാൻകേ തെൻറ ആശങ്ക പങ്കുവെച്ചത്.
വലിയ ജനസംഖ്യയുള്ള ഇന്ത്യയിൽ കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അവിശ്വസനീയത രേഖപ്പെടുത്തിയ ഹാൻകേ ടെസ്റ്റിങ് വ്യാപകമാക്കാത്തതുകൊണ്ടാണ് ഇതെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ ബി.ജെ.പി നേതാക്കൾ ഹോമിയോപതിയും ഗോമൂത്രവും പോലുള്ള വ്യാജ ചികിത്സകൾ പ്രചരിപ്പിക്കുകയാണ്. ഇത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുമെന്നുള്ള മുന്നറിയിപ്പും ഹാൻകേ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
