Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഫ. ദേബബ്രത ദാസ്...

പ്രഫ. ദേബബ്രത ദാസ് ബംഗളൂരു​ ​​െഎ.​െഎ.​െഎ.ടി ഡയറക്​ടർ

text_fields
bookmark_border
പ്രഫ. ദേബബ്രത ദാസ് ബംഗളൂരു​ ​​െഎ.​െഎ.​െഎ.ടി ഡയറക്​ടർ
cancel
camera_alt

പ്രഫ. ദേബബ്രത ദാസ്​, പ്രഫ. എസ്​. സദഗോപൻ

ബംഗളൂരു: ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇൻഫർമേഷൻ ​െടക്​നോളജി ബാംഗ്ലൂരി​െൻറ (െഎ.​െഎ.​െഎ.ടി ബി) പുതിയ ഡയറക്​ടറായി പ്രഫ. ദേബബ്രത ദാസ്​. തുടക്കകാലം മുതൽ സ്​ഥാപനത്തെ നയിച്ച പ്രഫ. എസ്​. സദഗോപൻ 22 വർഷത്തെ സേവനത്തിന്​ ശേഷം ജൂലൈ നാലിന്​ ചുമതല പുതിയ ഡയറക്​ടർക്ക്​ കൈമാറി​. 1999ലാണ്​ ബംഗളൂരു ഇലക്​ട്രോണിക്​ സിറ്റിയിൽ ​െഎ.​െഎ.​െ.എ.ടി സ്​ഥാപിതമായത്​. കർണാടക സർക്കാറി​െൻറ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ച ​െഎ.​െഎ.ടി കൽപിത സർവകലാശാലയായണ്​ പ്രവർത്തിക്കുന്നത്​

​െഎ.​െഎ.ടി കാൺപൂർ, ​െഎ.​െഎ.എം ബാംഗ്ലൂർ, ​െഎ.​െഎ.ടി മ​ദ്രാസ്​, ​െഎ.​െഎ.ടി ബാംഗ്ലൂർ എന്നിവിടങ്ങളിലായി കാൽനൂറ്റാണ്ടു കാലത്തെ അധ്യാപന പരിചയവുമായാണ്​ സദഗോപൻ പടിയിറങ്ങുന്നത്​. മ്യാൻമറിലെ മന്ദാലയയിൽ കേ​ന്ദ്ര വിദേശ കാര്യവകുപ്പിന്​ കീഴിൽ മ്യാൻമർ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യുട്ട്​ ഒാഫ്​ ഇൻഫർമേഷൻ ടെക്​നോളജി സ്​ഥാപിക്കുന്നതിന്​ ​േനതൃത്വം വഹിക്കാൻ ചുമതല​െപ്പടുത്തിയത്​ പ്രഫ. എസ്​. സദഗോപനെയായിരുന്നു. രാജ്യത്തെ ഉന്നത പ്രഫഷനൽ വിദ്യാഭ്യാസ രംഗത്ത്​ ഒരു സ്​ഥാപനത്തി​െൻറ മേധാവിയായി ദീർഘകാലം സേവനമനുഷ്​ഠിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിന്​ അവകാശപ്പെട്ടതാണ്​.

പുതിയ ഡയറക്​ടറായ പ്രഫ. ദേബബ്രത ദാസ്, 2002ലാണ്​ ബാംഗ്ലൂർ ​െഎ​.​െഎ.​െഎ.ടിയിൽ അസി. പ്രഫസറായി പ്രവേശിച്ചത്​. 2014 മുതൽ 2017 വരെ അക്കാദമിക്​സ്​, റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​സ്​ ഡീൻ ആയിരുന്നു. നേരത്തെ ​െഎ.​െഎ.ടി ഖരക്​പൂർ, യു.എസ്​ ന്യൂജഴ്​സിയിലെ കിരാന നെറ്റ്​വർക്ക്​ എന്നിവിടങ്ങളിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITBanglore IIT
News Summary - Prof. Debabrata Das is the Director of IIT
Next Story