പോളിയോ തുള്ളിമരുന്നിലെ വൈറസ്: വാക്സിൻ നൽകിയ കുട്ടികളെ കണ്ടെത്താൻ നിർദേശം
text_fieldsന്യൂഡൽഹി: പോളിയോ തുള്ളിമരുന്നിൽ (ഒ.പി.വി) ലോകത്ത് നിർമാർജനം ചെയ്തെന്ന് അവകാശപ്പെട്ട പ്രത്യേക വൈറസ് കണ്ടെത്തിയ സംഭവത്തെ തുടർന്ന് പ്രസ്തുത വാക്സിൻ നൽകിയ കുട്ടികളെ കണ്ടെത്താൻ ആരോഗ്യ മന്ത്രാലയം ഉത്തർപ്രദേശിലെ പോളിയോ മേൽനോട്ട സമിതിക്ക് നിർദേശം നൽകി. വാക്സിൻ നൽകിയ മുഴുവൻ കുട്ടികളെയും കണ്ടെത്തി അവരിൽ വൈറസ് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടെത്താനാണ് മന്ത്രാലയം സമിതിക്ക് നിർദേശം നൽകിയത്.
ഗാസിയാബാദ് കാവി നഗറിലെ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച വാക്സിനിലാണ് ആരോഗ്യത്തിന് ഭീഷണിയായ ടൈപ്-2 വൈറസ് കണ്ടെത്തിയത്. കമ്പനി മാനേജിങ് ഡയറക്ടറെ ശനിയാഴ്ച ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള നാല് ഡയറക്ടർമാർക്കായി അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ 2016ൽ നിർമാർജനം ചെയ്തെന്ന് അവകാശപ്പെട്ട വൈറസാണിത്.
വാക്സിെൻറ നിർമാണവും വിൽപനയും വിതരണവും നിർത്തിവെക്കാൻ ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറൽ കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ പോളിയോ വാക്സിൻ എടുത്ത ചില കുട്ടികളിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടൈപ്-2 വൈറസ് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
