Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേസെടുത്തത്​...

കേസെടുത്തത്​ ഗ്രെറ്റക്കെതിരേ അല്ല, ടൂൾ കിറ്റിനെതിരേ; വി​ശദീകരണവുമായി ഡൽഹി പൊലീസ്​

text_fields
bookmark_border
കേസെടുത്തത്​ ഗ്രെറ്റക്കെതിരേ അല്ല,  ടൂൾ കിറ്റിനെതിരേ; വി​ശദീകരണവുമായി ഡൽഹി പൊലീസ്​
cancel

ഡൽഹി: കർഷക പ്രക്ഷോഭത്തിനെ പിന്തുണച്ചതിന്‍റെ പേരിൽ സ്വീഡിഷ്​ കൗമാര കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്തിട്ടില്ലെന്ന വാദവുമായി ഡൽഹി പൊലീസ്​. കേസെടുത്തത്​ ഗ്രെറ്റക്കെതിരെ അല്ലെന്നും അവർ ട്വീറ്റിൽ പങ്കുവച്ച ടൂൾകിറ്റിന്​ ഖാലിസ്ഥാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്​ കേസെടുത്തതെന്നും പൊലീസ്​ പറയുന്നു.


ഗ്രേറ്റ പങ്കുവച്ച ടൂൾകിറ്റിൽ പരാമർശിക്കുന്ന ചില സോഷ്യൽമീഡിയ അകൗണ്ടുകൾ രാജ്യത്തിനെതിരേ പ്രവർത്തിച്ചെന്നും പൊലീസ്​ പറയുന്നു. 18 കാരിയായ ഗ്രെറ്റ തൻ‌ബെർഗിനെ എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എഫ്‌ഐ‌ആറിൽ ആരുടേയും പേരില്ല എന്നും കേസെടുത്തത്​ ടൂൾകിറ്റിന്‍റെ സ്രഷ്ടാക്കൾക്കെതിരേ ആണെന്നും പൊലീസ്​ പറയുന്നു.


എന്താണീ 'ടൂൾ കിറ്റ്'

ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ കുറിച്ച്​ മനസിലാക്കുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൂഗ്​ൾ രേഖയാണ്​ ടൂൾ കിറ്റ്​. അതിൽ കാർഷിക നിയമങ്ങൾ സംബന്ധിച്ചും അതിനെതിരേ കർഷകർ ഉന്നയിക്കുന്ന വിയോജിപ്പുകൾ സംബന്ധിച്ചും പരാമർശങ്ങളുണ്ട്​. കർഷക പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന പ്രമുഖ സംഘടനകൾ, പ്രക്ഷോഭത്തിന്‍റെ വിവരങ്ങൾ പങ്കുവയ്​ക്കുന്ന സോഷ്യൽമീഡിയ അകൗണ്ടുകൾ, പ്രക്ഷോഭത്തിലെ പ്രമുഖ ഹാഷ്​ടാഗുകൾ എന്നിവയും കിറ്റിൽ പരാമർശിച്ചിട്ടുണ്ട്​. യു.എൻ ഉൾപ്പെടുന്ന ​ലോകത്തിലെ വിവിധ കൂട്ടായ്​മകൾക്ക്​ പ്രക്ഷോഭം സംബന്ധിച്ച്​ നിവേദനങ്ങളും പരാതികളും നൽകേണ്ടവിധവും ടൂൾ കിറ്റിൽ വിവരിച്ചിട്ടുണ്ട്​.

ചൊവ്വാഴ്​ച രാത്രിയാണ്​ ഗ്രെറ്റ കർഷക സമരത്തെ കുറിച്ചുള്ള ആദ്യ ട്വീറ്റ്​ ചെയ്​തത്​. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ട്വീറ്റ്​​. കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന​ സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കുവെച്ചിരുന്നു. പോപ്​ ഗായിക റിഹാന കർഷകരെ പിന്തുണച്ച്​​ രംഗത്ത്​ വന്നതിന്​ പിന്നാലെയാണ്​ ഗ്രെറ്റയും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്​. വൈകാതെ കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ​ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeGreta ThunbergStandWithFarmers
Next Story