ജയലളിതയുടെ മരണം: 15 പേർക്ക് നോട്ടീസ് അയച്ചു
text_fieldsെചന്നൈ: മുൻ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലാകുംമുമ്പ് അവരുമായി ഇടപഴകിയ 15 പേർക്ക് ഏകാംഗ അന്വേഷണ കമീഷൻ നോട്ടീസ് അയച്ചു. അതേസമയം, അവരുട പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കമീഷൻ വിസമ്മതിച്ചു. അക്കാലത്തെ ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച വിവരമാണ് ആരാഞ്ഞത്. ജയലളിതയുടെ തോഴി ശശികല, ഇവരുടെ സഹോദരഭാര്യ ഇളവരശി, വീട്ടുജോലിക്കാർ, മുഖ്യമന്ത്രിയുടെ ഒാഫിസും വീടുമായി ബന്ധപ്പെട്ട്പ്രവർത്തിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷാജീവനക്കാർ തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചതെന്നാണ് സൂചന. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
ജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമീഷൻ റിട്ട. ജസ്റ്റിസ് അറുമുഖസാമിയുടെ ആദ്യ തെളിവെടുപ്പ് തിങ്കളാഴ്ച ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിൽ നടക്കുമെന്നായിരുന്നു സൂചന. എന്നാൽ, അറുമുഖസാമി കോയമ്പത്തൂരിലായതിനാൽ നടന്നില്ല. അടുത്ത ദിവസങ്ങളിൽ വേദനിലയത്തിൽ തെളിവെടുക്കും. ജയലളിതയുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പൊതുജനങ്ങൾക്ക് നേരിേട്ടാ പ്രതിനിധികൾ, കത്തുകൾ മുഖേനയോ നൽകാമെന്ന് കമീഷൻ അറിയിച്ചിരുന്നു. തിങ്കളാഴ്ച 20 കത്തുകൾ ചെന്നൈയിലെ കളസ മഹലിലെ കമീഷൻ ആസ്ഥാനത്ത് ലഭിച്ചു. വിശ്വസനീയ തെളിവുകൾ നൽകുന്നവരെ വിളിച്ചുവരുത്തും.
ജയലളിതയുമായി അടുത്തിടപഴകിയ മന്ത്രിസഭാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, പാർട്ടിനേതാക്കൾ, ചികിത്സിച്ച ഡോക്ടർമാർ, അപ്പോേളാ ആശുപത്രി മാനേജ്മെൻറ് എന്നിവരിൽനിന്ന് മൊഴിയെടുക്കും. ജയലളിതയുടെ ചികിത്സാവിവരങ്ങൾ ശാസ്ത്രീയമായി വിലയിരുത്താൻ കമീഷനുകീഴിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് സൂചനയുണ്ട്. വീട്ടിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കുേമ്പാൾ അബോധാവസ്ഥയിലായിരുന്നെന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
