ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിെൻറ വിചാരണ നടത്തിവന്ന സി.ബി.െഎ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തെക്കുറിച്ച് കോടതിയുടെ മേൽേനാട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. കോൺഗ്രസ്, തൃണമൂൽ, ഡി.എം.കെ എന്നിവക്കു പുറമെ ഇടതു പാർട്ടികൾ, സമാജ്വാദി പാർട്ടി, എൻ.സി.പി, ആർ.ജെ.ഡി, എ.എ.പി എന്നിങ്ങനെ 15 പാർട്ടികളിലെ 114 എം.പിമാർ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതിക്ക് നൽകി. ബി.എസ്.പി ഒപ്പുവെച്ചിട്ടില്ല.
ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എ, സി.ബി.െഎ എന്നിവയിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് പ്രത്യേക അന്വേഷണത്തിന് ആവശ്യമുന്നയിക്കുന്നതെന്ന് പ്രതിപക്ഷ സംഘം രാഷ്ട്രപതിയോട് വിശദീകരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രപതി ഇടപെടണം. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രരായ അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണമാണ് നടക്കേണ്ടത്. അത് ജനവിശ്വാസ്യതക്ക് ഉതകും.
ലോയയുടെ മരണവും അതിനു പിന്നാലെ നടന്ന രണ്ടു മരണങ്ങളും പലവിധ സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്കുശേഷം വിശദീകരിച്ചു. വിഷയം പരിശോധിക്കാമെന്ന് രാഷ്ട്രപതി മറുപടി നൽകിയിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 8:20 PM GMT Updated On
date_range 2018-08-10T09:29:59+05:30ലോയയുടെ മരണം അേന്വഷിക്കണമെന്ന് രാഷ്ട്രപതിയോട് 114 എം.പിമാർ
text_fieldsNext Story