Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയ്​ഡ്​സ്​ ബാധിതരായ...

എയ്​ഡ്​സ്​ ബാധിതരായ ബാലികമാരുടെ അഭയകേന്ദ്രത്തിൽ പീഡനം: അന്വേഷണം തുടങ്ങി

text_fields
bookmark_border
child rape
cancel

ഭ​വാ​നി പ​ട്​​ന( ഒ​ഡി​ഷ): കാ​ള​ഹ​ന്ദി ജി​ല്ല​യി​ലെ എ​യ്​​ഡ്​​സ്​ രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഭ​യ​ കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി .

ജി​ല്ല ഭ​ര​ണ​കൂ​ടം, പൊ​ലീ​സ്, ശി​ശു സം​ര​ക്ഷ​ണ സ​മി​തി, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം. ഇ​വി​ടെ എ​യ്​​ഡ്​​സ്​ ബാ​ധി​ത​യാ​യ എ​ട്ടു​വ​യ​സ്സു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വം പ്ര​ാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 2016 മാ​ർ​ച്ച്​ മു​ത​ൽ ​ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്​ ബാ​ലി​ക ക​ഴി​ഞ്ഞി​രു​ന്ന​ത്. സൂ​പ്ര​ണ്ട്​ സ​രോ​ജ്​ ദാ​സ്​ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ബ​ലാം​ഗി​ർ സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യു​ടെ മാ​താ​വ്​ ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ, മാ​താ​വി​ൽ​നി​ന്ന്​ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​രോ​പ​ണം ഗൂ​ഢാ​ലോ​ച​ന​യ​ു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ സൂ​പ്ര​ണ്ട്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സ​മി​തി​ക്ക്​ മൊ​ഴി​ന​ൽ​കി. വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVsexual assaultmalayalam newsindia news
News Summary - prob started in sexual assault of hiv positive girls -india news
Next Story