മമതയുടെ ചിത്രം മോർഫ് ചെയ്ത കേസ്: ബി.ജെ.പി പ്രവർത്തകക്ക് ജാമ്യം
text_fieldsന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് െചയ്ത കേസിൽ അറ സ്റ്റിലായ ബി.ജെ.പി പ്രവർത്തക പ്രിയങ്ക ശർമക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാൽ മമതാ ബാനർജിയോട് ഖേദ പ ്രകടനം നടത്തണമെന്ന് കോടതി പ്രിയങ്ക ശർമയോട് നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ ചിത്രം പോസ്റ ്റ് ചെയ്തതിന് മമതാ ബാനർജിക്ക് മാപ്പ് എഴുതി നൽകണമെന്ന ഉപാധിയിലായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചത്. എ ന്നാൽ ഈ വിധി ഉടൻ തന്നെ തിരുത്തി പ്രിയങ്ക ശർമയെ എത്രയും പെട്ടന്ന് വിട്ടയക്കണമെന്ന് കോടതി നിർദേശിക്കുകയായിര ുന്നു.
അതേസമയം വിട്ടയച്ച ശേഷം ഖേദ പ്രകടനം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്നും കോടതി അവരോട് ചോദിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി, സഞ്ജിവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
Raj Kumari Sharma, mother of BJP youth wing worker Priyanka Sharma who has been granted conditional bail by SC: I can't express how happy I am. I am awaiting my daughter's return. pic.twitter.com/HE8fjPjY3D
— ANI (@ANI) May 14, 2019
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മെറ്റ് ഗാല എന്ന ഫാഷൻ ഷോയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രത്തിൽ മമതയുടെ മുഖം മോർഫ് ചെയ്ത് ചേർത്തായിരുന്നു ബി.ജെ.പി വനിതാ മോർച്ച നേതാവ് കൂടിയായ പ്രിയങ്ക ഫേസ്ബുക്കിൽ പങ്കുവെച്ചത്. അത് വൈറലാവുകയായിരുന്നു. ഇതേ തുടർന്ന് ഹൗറയിലെ ദാസ്നഗർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിക്കുകയും 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനെതിരെയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ന് കേസ് പരിഗണിച്ച കോടതി സംഭവത്തിൽ പ്രിയങ്ക ഖേദം പ്രകടിപ്പിക്കുകയാണെങ്കിൽ ജാമ്യം നൽകാമെന്ന് അറിയിച്ചു. എന്നാൽ ഉടൻതന്നെ ഇത് തിരുത്തി ഖേദപ്രകടനമെന്ന് ഉപാധി ഒഴിവാക്കുകയും പ്രിയങ്ക ശർമയെ ഉടൻതന്നെ വിട്ടയക്കാൻ ഉത്തരവിടുകയുമായിരുന്നു.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കാട്ടി ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ മമതക്കെതിരെ ബി.ജെ.പി അനുകൂലികൾ രംഗത്തെത്തിയിരുന്നു.
Forget humor, any sort of expression is dead in @MamataOfficial's Bengal. Priyanka Sharma, our district executive member, @bjym4howrah was arrested for posting a Met Gala-themed meme on Mamata Banerjee ji.#ISupportPriyankaSharma and Mamata Didi must release her immediately.
— Chowkidar Poonam Mahajan (@poonam_mahajan) May 11, 2019
മകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മാതാവ് രാജ്കുമാരി ശർമ എ.എൻ.ഐ ന്യൂസിനോട് പറഞ്ഞു. എല്ലാത്തിനും പിന്നിൽ തൃണമൂൽ കോൺഗ്രസാണ്. ബി.ജെ.പി അനുഭാവിയായത് കൊണ്ടാണ് തൻെറ മകൾക്ക് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്. തൃണമൂൽ പ്രവർത്തകയായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
