Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആവേശത്തിരയിളക്കി...

ആവേശത്തിരയിളക്കി പ്രിയങ്ക യു.പിയിൽ; പി​ന്തു​ണ​യേ​കി ‘പ്രി​യ​ങ്ക സേ​ന’​യും

text_fields
bookmark_border
ആവേശത്തിരയിളക്കി പ്രിയങ്ക യു.പിയിൽ; പി​ന്തു​ണ​യേ​കി ‘പ്രി​യ​ങ്ക സേ​ന’​യും
cancel

ല​ഖ്​​നോ: കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​ല​ത​ല്ലി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ യു.​പി​യി​ൽ തെ​ര​ഞ ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ക്കാ​ൻ എ.​െ​എ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ല​ഖ്​​നോ​വി​ൽ എ​ത്തി. സ​ഹോ​ദ​ര​നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി, പ​ശ്ചി​മ യു.​പി​യു​ ടെ ചു​മ​ത​ല​യു​ള്ള ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​ർ​ക്കൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പാ ​ർ​ട്ടി ആ​സ്​​ഥാ​ന​ത്തേ​ക്ക്​ 25 കി.​മീ ദൂ​രം റോ​ഡ്​ ഷോ​യി​ൽ പ​െ​ങ്ക​ടു​ത്ത പ്രി​യ​ങ്ക​യെ കാ​ണാ​നും അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​നും ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി.

രാ​വി​ലെ മു​ത​ൽ ത​ന്നെ പ്രി​യ​ങ്ക​യെ വ​ര​വേ​ൽ​ക്കാ​ൽ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കം തു​ട​ങ്ങി​യി​രു​ന്നു. പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത്​ അ​ല​ങ്ക​രി​ച്ച ട്ര​ക്കി​ൽ​ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ​െച​യ്​​ത്​​ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ നീ​ങ്ങി​​യ​പ്പോ​ൾ പ്രി​യ​ങ്ക​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​യ​ർ​ത്തി ജ​ന​ക്കൂ​ട്ടം അ​ഭി​വാ​ദ്യം ചെ​യ്​​തു.

സിം​ഹ​ത്തി​ന്​ മു​ക​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന പ്രി​യ​ങ്ക​യു​ടെ ചി​ത്ര​ത്തി​നു താ​ഴെ ‘ദു​ർ​ഗ മാ​ത’ എ​ന്ന്​ കു​റി​ച്ചി​രു​ന്നു. പി​ങ്ക്​ നി​റ​മു​ള്ള പ്രി​യ​ങ്ക​യു​ടെ ചി​ത്ര​മു​ള്ള ടി-​ഷ​ർ​ട്ട്​ ധ​രി​ച്ച​വ​ർ ‘പ്രി​യ​ങ്ക സേ​ന’ എ​ന്ന ബാ​ന​റി​ലാ​യി​രു​ന്നു അ​ണി​നി​ര​ന്ന​ത്. ദേ​ശീ​യ​ത സ്​​ഫു​രി​ക്കു​ന്ന ഗാ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ഒാ​ടി. വ​ഴി​യി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ചാ​യ​യും വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

രാ​ഹു​ലും പ്രി​യ​ങ്ക​യും ഒ​രു​മി​ച്ച്​ റോ​ഡ്​​ഷോ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ആ​ദ്യ​മ​ല്ലെ​ങ്കി​ലും അ​മേ​ത്തി, റാ​യ്​​ബ​റേ​ലി മ​ണ്ഡ​ല​ങ്ങ​ൾ​ക്ക്​ പു​റ​ത്ത്​ ഇ​ത്ത​ര​മൊ​രു റോ​ഡ്​​ഷോ ആ​ദ്യ​മാ​യി​രു​ന്നു. ഇ​തി​​​െൻറ അ​ഘോ​ഷ​പ്പൊ​ലി​മ ല​ഖ്​​നോ ന​ഗ​ര​ത്തി​ലു​ട​നീ​ളം കാ​ണാ​മാ​യി​രു​ന്നു.

ഇ​നി മു​ത​ൽ കി​ഴ​ക്ക​ൻ യു.​പി​യു​ടെ മ​ന​മ​റി​ഞ്ഞ്​ വി​ത്തെ​റി​യാ​ൻ പ്രി​യ​ങ്ക ഉ​ണ്ടാ​കു​മെ​ന്ന ശു​ഭാ​പ്​​തി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ൽ പ്ര​ക​ട​മാ​യി. ജ​നം പ്ര​തീ​ക്ഷി​ക്കു​ന്ന പു​തി​യ രാ​ഷ്​​ട്രീ​യ പ​ന്ഥാ​വി​ന്​ തു​ട​ക്കം കു​റി​ക്കു​മെ​ന്ന്​ പ്രി​യ​ങ്ക പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspriyanka gandhiRoad showmalayalam newsLuchnow
News Summary - priyanka gandhi's road show in Luchnow started -india news
Next Story