Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബിഗ് ബോസ്' താരത്തോട് മോശം പെരുമാറ്റം; പ്രിയങ്ക ഗാന്ധിയുടെ പി.എക്കെതിരെ യു.പിയിൽ കേസ്

text_fields
bookmark_border
ബിഗ് ബോസ് താരത്തോട് മോശം പെരുമാറ്റം; പ്രിയങ്ക ഗാന്ധിയുടെ പി.എക്കെതിരെ യു.പിയിൽ കേസ്
cancel
camera_alt

പ്ലീനറി സമ്മേളനത്തിനിടെ അർച്ചന ഗൗതം പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ 

ലഖ്നോ: റിയാലിറ്റി ഷോ 'ബിഗ് ബോസി'ലെ താരം അർച്ചന ഗൗതത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സന്ദീപ് കുമാറിനെതിരെ യു.പി പൊലീസ് കേസെടുത്തു. അർച്ചനയുടെ പിതാവ് നൽകിയ പരാതിയിലാണ് പാർഥാപൂർ പൊലീസ് കേസെടുത്തത്.

മകൾക്കെതിരെ സന്ദീപ് കുമാർ വംശീയാധിക്ഷേപം നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. താൻ അധിക്ഷേപം നേരിട്ടതായി അർച്ചന ഗൗതം ഫേസ്ബുക് ലൈവിൽ പറയുകയും ചെയ്തിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡനം തടയുന്ന വകുപ്പ് ഉൾപ്പെടെ ചേർത്താണ് പൊലീസ് കേസെടുത്തത്.

ഫെബ്രുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം അർച്ചന ഗൗതം പോയിരുന്നു. പ്രിയങ്കയെ നേരിട്ട് കാണാൻ പി.എ സന്ദീപ് കുമാറിനോട് അർച്ചന സമയം ചോദിച്ചു. എന്നാൽ, സന്ദീപ് കുമാർ ആവശ്യം നിരസിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തെന്ന് അർച്ചന പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പ്ലീനറി സമ്മേളനത്തിനിടെ പിന്നീട് അർച്ചനക്ക് പ്രിയങ്കയെ കാണാൻ അവസരം ലഭിച്ചിരുന്നു. പ്രിയങ്കയുമൊത്തുള്ള ചിത്രങ്ങൾ ഇവർ പങ്കുവെക്കുകയും ചെയ്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyanka Gandhi's PA Sandeep Kumar Booked by UP Police for 'Misbehaving' With Bigg Boss 16 Fame Archana Gautam
Next Story