Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കയുടെ...

പ്രിയങ്കയുടെ രാഷ്​ട്രീയ പ്രവേശനം 10 ദിവസം കൊണ്ടുള്ള തീരുമാനമല്ല​ -രാഹുൽ

text_fields
bookmark_border
പ്രിയങ്കയുടെ രാഷ്​ട്രീയ പ്രവേശനം 10 ദിവസം കൊണ്ടുള്ള തീരുമാനമല്ല​ -രാഹുൽ
cancel

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്​്​ട്രീയ പ്രവേശനം വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ ആസൂത്രണം ചെയ്​തിരുന്നു​െവന ്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയുടെ രാഷ്​ട്രീയ പ്രവേശനം കേവലം 10 ദിവസം കൊണ്ട്​ എടുത്ത തീരുമാന മല്ലെന്നും​ രാഹുൽ ഒഡീഷയിൽ പറഞ്ഞു​.

പ്രിയങ്കയെ രാഷ്​ട്രീയത്തിലേക്ക്​ കൊണ്ടു വരാനുള്ള തീരുമാനം കേവലം 10 ദിവസം കൊണ്ട്​ എടുത്തതല്ല. മുമ്പ്​ പ്രിയങ്കയുമായി ഇതിനെ കുറിച്ച്​ സംസാരിച്ചപ്പോൾ അവർക്ക്​ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന്​ പറഞ്ഞിരുന്നതായും രാഹുൽ വ്യക്​തമാക്കി.

വളരെ പ്രശസ്​തമായ കുടുംബത്തിൽ നിന്നും വന്നതിനാൽ ഞങ്ങൾക്ക്​ കാര്യങ്ങളെല്ലാം എളുപ്പമായിരിക്കുമെന്നാണ്​ പൊതുധാരണ. പക്ഷേ അത്​ അങ്ങനെയല്ല. മുത്തശ്ശിയും അച്​ഛനും കൊല്ലപ്പെട്ടു. അത്​ കേവലം രാഷ്​ട്രീയ നഷ്​ടം മാത്രമല്ല. വ്യക്​തപരമായി ഇത്​ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിന്നാണ്​ ഞങ്ങൾ ഇരുവരും ഉയർന്ന്​ വന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

ഉത്തർപ്രദേശ്​ ഇൗസ്​റ്റി​​​​​​െൻറ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newselection newsPriyanka ghandiRahul Gandhi
News Summary - Priyanka Gandhi's Entry Into Politics Was 'Planned' for Years-India news
Next Story