Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഥറസ് കൂട്ടബലാൽസംഗം: ജില്ലാ മജിസ്ട്രേറ്റിനെ മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

text_fields
bookmark_border
മജിസ്ട്രേറ്റിന്‍റെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണം
ഹാഥറസ് കൂട്ടബലാൽസംഗം: ജില്ലാ മജിസ്ട്രേറ്റിനെ മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേസ് ഇല്ലാതാക്കാൻ ഹാഥറസ് മജിസ്ട്രേറ്റ് നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഏറ്റവും മോശമായ രീതിയിലാണ് മജിസ്ട്രേറ്റ് വിഷയത്തിൽ ഇടപെട്ടതെന്ന് പെൺകുട്ടിയുടെ കുടുംബം അഭിപ്രായപ്പെട്ടിരിന്നു. ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ എന്തിനാണ് സി.ബി.ഐയുടെയും പ്രത്യേക സംഘത്തിന്‍റെയും അന്വേഷണമെന്നും പ്രിയങ്ക ചോദിച്ചു.

ഉത്തർപ്രദേശ് സർക്കാർ കുറച്ചെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടുണ്ടെങ്കിൽ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം മാനിക്കണമെന്നും ട്വീറ്റിലൂടെ പ്രിയങ്ക ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka gandhi want to hathras masitrate will terminate
Next Story