Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ട്​​സാ​പ്പി​ൽ...

വാ​ട്​​സാ​പ്പി​ൽ ചാരപ്പണി: പ്രിയങ്കയുടെ ഫോൺ ചേർത്തിയെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
priyanka-gandhi
cancel

ന്യൂഡൽഹി: ഇസ്രായേൽ കമ്പനി വാട്​​സ്​ആപ്​ വഴി നുഴഞ്ഞുകയറി നടത്തിയ ചാരപ്പണിക്ക്​ വിധേയമായവരിൽ കോൺഗ്രസ്​ അധ്യ ക്ഷ സോണിയ ഗാന്ധിയു​െട മകളും എ.​െഎ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുമുണ്ടെന്ന്​ കോൺഗ്രസ്​ വക്താവ ്​ രൺദീപ്​ സുർജെവാല കോൺഗ്രസ്​ ആസ്​ഥാനത്ത്​ മാധ്യമ പ്രവർത്തകരെ അറിയിച്ചു. മറ്റുള്ളവർക്ക്​ വിവരമറിയിച്ച കൂട് ടത്തിലാണ്​ പ്രിയങ്ക ഗാന്ധിക്കും ആ സന്ദേശം ലഭിച്ചത്​. എന്നാൽ, വിഷയം ഗൗരവത്തിലെടുക്കാതിരുന്ന പ്രിയങ്ക വാട്​​സ്ആപ്​ അയച്ച സന്ദേശം മായ്​ച്ചുകളഞ്ഞു. എന്നാൽ, ചാരപ്പണിക്ക്​ വിധേയരായവർക്ക്​ ലഭിച്ച സന്ദേശം പ്രിയങ്ക ഗാന്ധിക്ക്​ താൻ അയച്ചുകൊടുത്തപ്പോഴാണ്​ സമാനമായ സന്ദേശം തനിക്ക്​ വന്നിരുന്നുവെന്ന്​ പ്രിയങ്ക പറഞ്ഞത്​.

നേര​േത്ത വിവരമറിഞ്ഞ കേന്ദ്ര വിവര സാ​േങ്കതിക മന്ത്രി രവി ശങ്കർ പ്രസാദ്​ വാട്​​സ്ആപ്പി​​െൻറ ഉടമയായ ഫേസ്​ബുക്കി​​െൻറ വൈസ്​ പ്രസിഡൻറിനെ സെപ്​റ്റംബർ 11ന്​ കണ്ടിട്ടും ചാരപ്പണിയ​ുടെ കാര്യം പരാമർശിച്ചില്ലെന്ന്​ കോൺഗ്രസ്​ വക്താവ്​ കുറ്റപ്പെടുത്തി. ഏപ്രിലിൽതന്നെ ഇക്കാര്യമറിയുന്ന മന്ത്രി ഇത​ുമായി ബന്ധപ്പെട്ട്​ വാർത്തക്കുറിപ്പ്​ ഇറക്കാൻപോലും തയാറായില്ലെന്നും സുർ​െജവാല ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി നേതാക്കളായ ശരദ്​​ പവാർ, പ്രഫുൽ പ​േട്ടൽ എന്നിവരും ഇതേ ആരോപണവുമായി രംഗത്തുവന്നത് ഇസ്രായേൽ കമ്പനിയെ ചാരപ്പണി ഏൽപിച്ചത്​ കേന്ദ്ര സർക്കാർതന്നെയാണെന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്നതാണ്​. ഇസ്രാ​േയൽ കമ്പനി വഴി ത​​െൻറ ഫോണും ചോർത്തിയിട്ടുണ്ടെന്ന് ആരോപിച്ച​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയം ഗൗരവത്തിലെടുക്കാൻ പ്രധാനമന്ത്രിയോട്​ ആവശ്യ​​പ്പെട്ടു. രാഷ്​ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ജഡ്​ജിമാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണിത്​ ചെയ്യുന്നതെന്നും മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone hackingwhatsappPriyanka Gandhiindia newsSpyware
News Summary - Priyanka Gandhi Vadra's Phone Hacked Through WhatsApp Spyware - India news
Next Story