ഉന്നാവിലെ പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രിയങ്ക ഗാന്ധിയെത്തി
text_fieldsലഖ്നോ: ബലാത്സംഗക്കേസിലെ പ്രതികൾ തീകൊളുത്തി കൊന്ന ഉന്നാവിലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക എത്തിയത്.
പെൺകുട്ടിയുടെ കുടുംബത്തെ ഏറെക്കാലമായി പ്രതികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ബി.ജെ.പി ബന്ധമുള്ളവരാണ് പ്രതികൾ. അതിനാലാണ് അവർ സംരക്ഷിക്കപ്പെടുന്നത്. ക്രിമിനലുകൾക്ക് സംസ്ഥാനത്ത് യാതൊരു ഭയവും ഇല്ലാതായെന്നും യോഗിയുടെ യു.പിയിൽ സ്ത്രീകൾക്ക് സ്ഥാനമില്ലാതായി മാറിയെന്നും പ്രിയങ്ക പറഞ്ഞു.
Congress party's General Secretary for UP-East Priyanka Gandhi Vadra met Unnao rape victim's family, earlier today. pic.twitter.com/AFvk47E9Wq
— ANI UP (@ANINewsUP) December 7, 2019
യു.പിയിലെ ഉന്നാവയിൽ കൂട്ടബലാത്സംഗത്തിന് പരാതി നൽകിയ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി മരിച്ചിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
